-->
ചെങ്ങന്നൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ചെറിയനാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ (പഴയ ഒന്‍പതാം വാര്‍ഡ്) കണ്ടത് വാശിയേറിയ ഒരു കുടുംബപ്പോരാട്ടം. ഇവിടെ സഹോദരങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ മത്സരത്തില്‍ അനുജന്‍ വിജയം കണ്ടു. ചെറുവല്ലൂര്‍ കുടനാലില്‍ ശരത് ഭവനില്‍ നിന്നുള്ള സഹോദരങ്ങളാണ് തെരഞ്ഞെടുപ്പില്‍ പരസ്‌പരം മത്സരിച്ചത്.
എന്‍.ഡി.എ സ്‌ഥാനാര്‍ഥി : സതീഷ് ചെറുവല്ലൂരും എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥി സജീവ് കുടനാലും പോരാട്ടക്കളത്തില്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെ നേര്‍ക്കുനേര്‍ അണിനിരന്നതോടെ ചെറുവല്ലൂര്‍ വാര്‍ഡ് ശ്രദ്ധാകേന്ദ്രമായിരുന്നു. ഫലം വന്നപ്പോള്‍ സഹോദരങ്ങള്‍ തമ്മില്‍ 84 വോട്ടുകളുടെ വ്യത്യാസം.
എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥിയായ അനുജന്‍ സജീവ് കുടനാല്‍ വിജയിച്ചു. സജീവ് കുടനാല്‍ 464 വോട്ടുകള്‍ നേടിയപ്പോള്‍ സഹോദരന്‍ സതീഷ് ചെറുവല്ലൂരിന് 380 വോട്ടുകളാണ് ലഭിച്ചത്. യു.ഡി.എഫ് സ്‌ഥാനാര്‍ഥിയായിരുന്ന ഹാരീസ് പാലമൂട്ടില്‍ 112 വോട്ടുകള്‍ നേടി.