-->
ചെങ്ങന്നൂര്‍: നഗരസഭയില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് യു.ഡി.എഫ്. 27 അംഗ കൗണ്‍സിലില്‍ 13 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായാണ് യു.ഡി.എഫ് അധികാരം നിലനിര്‍ത്തിയത്. എല്‍.ഡി.എഫ്, എന്‍.ഡി.എ കക്ഷികള്‍ ഏഴ് സീറ്റുകള്‍ വീതം നേടി ശക്‌തമായ മുന്നേറ്റം കാഴ്‌ചവെച്ചു. കഴിഞ്ഞ കൗണ്‍സിലില്‍ 16 സീറ്റുകളുണ്ടായിരുന്ന യു.ഡി.എഫിന് ഇത്തവണ 13 സീറ്റുകളായി കുറഞ്ഞു.
എന്നാല്‍ , മൂന്ന് സീറ്റുകള്‍ മാത്രം ഉണ്ടായിരുന്ന എല്‍.ഡി.എഫ് ഏഴ് സീറ്റുകളിലേക്ക് ഉയര്‍ന്ന് നില മെച്ചപ്പെടുത്തി. ഏഴ് സീറ്റുകള്‍ നേടിയ എന്‍.ഡി.എയ്‌ക്ക് കഴിഞ്ഞ കൗണ്‍സിലിലെ എണ്ണം നിലനിര്‍ത്താന്‍ സാധിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശോഭ വര്‍ഗീസ്, വൈസ് ചെയര്‍മാന്‍ കെ. ഷിബുരാജന്‍ എന്നിവര്‍ മികച്ച വിജയം നേടി . എന്നാല്‍ , നഗരസഭയുടെ മുന്‍ ചെയര്‍മാന്‍മാര്‍ക്ക് ഈ തെരഞ്ഞെടുപ്പ് തിരിച്ചടിയായി. മുന്‍ ചെയര്‍മാന്‍മാരായ രാജന്‍ കണ്ണാട്ട് (ജോസഫ് ഗ്രൂപ്പ്), സുജ ജോണ്‍ (കോണ്‍ഗ്രസ്) എന്നിവര്‍ പരാജയപ്പെട്ടത് യു.ഡി.എഫിന് വലിയ ആഘാതമായി.
18ാം വാര്‍ഡില്‍ മത്സരിച്ച രണ്ട് സ്‌ഥാനാര്‍ഥികള്‍ക്ക് തുല്യവോട്ട് ലഭിച്ചതിനാല്‍ കോണ്‍ഗ്രസിലെ റിജോ ജോണ്‍ ജോര്‍ജ് നറുക്കെടുപ്പിലൂടെയാണ് വിജയിച്ചത്. കക്ഷിനില : യു.ഡി.എഫ്. 13 , എല്‍.ഡി.എഫ്. 7 , എന്‍.ഡി.എ. 7