-->
ചേര്‍ത്തല: നഗരസഭാഭരണം ഇടതുപക്ഷം നിലനിര്‍ത്തി. എല്‍.ഡി.എഫ്- 21, യു.ഡി.എഫ് -10, എന്‍.ഡി. എ- 4, സ്വതന്ത്രന്‍ -1 എന്നിങ്ങനെയാണ് കക്ഷി നില. ആറാം വാര്‍ഡില്‍ നിന്ന് വിജയിച്ച സി.പി.എമ്മിലെ സുബി ശ്യാംകുമാറിനാണ് ഉയര്‍ന്ന ഭൂരിപക്ഷം. 502 വോട്ടിന്റെ മേല്‍കൈയാണ് നേടിയത്. 16ാംവാര്‍ഡില്‍ നിന്ന് വിജയിച്ച ശ്രീകുമാരിയാണ് ഭുരിപക്ഷത്തില്‍ പിന്നാലായത്.
ഏഴ് വോട്ടിന്റെ ഭുരിപക്ഷത്തിലാണ് ഇവര്‍ വിജയിച്ചത്. എന്‍.ഡി.എ നാല് സീറ്റുകള്‍ നേടി നിലമെച്ചപ്പെടുത്തി. നേരത്തെ മുന്നു സീറ്റുകളാണ് ഉണ്ടായിരുന്നത്. കേരള കോണ്‍ഗ്രസ് മാണിവിഭാഗം മല്‍സരിച്ച മുന്നു സീറ്റുകളിലും വിജയിച്ചു. കഴിഞ്ഞതവണ ഒരു സീറ്റാണ് ഉണ്ടായിരുന്നത്. നിലവിലെ നാലു കൗണ്‍സിലറുമാര്‍ പരാജയപ്പെട്ടു.
വിജയിച്ച സ്‌ഥാനാര്‍ഥികള്‍ : വാര്‍ഡ് ഒന്ന് കെ.എസ്. സലിം (സി.പി.ഐ ഭൂരിപക്ഷം-70. വാര്‍ഡ് രണ്ട് ഷൈനത ബൈജു കേരളാ കോണ്‍.(എം) ഭൂരിപക്ഷം-110. വാര്‍ഡ് മൂന്ന് പി.വി. സന്തോഷ് (യു.ഡി.എഫ്) ഭുരിപക്ഷം-159. വാര്‍ഡ്- നാല് ടി.എസ്. ജാസ്‌മി (സി.പി.എം) ഭൂരിപക്ഷം-17. വാര്‍ഡ് അഞ്ച് കൃഷ്‌ണ സജി സി.പി.എം) ഭൂരിപക്ഷം- 138. വാര്‍ഡ് ആറ് സുബി ശ്യാംകുമാര്‍ (സി.പി.എം) ഭൂരിപക്ഷം- 503. വാര്‍ഡ് ഏഴ് ഡി. ഷാജി (സി.പി.ഐ) ഭൂരിപക്ഷം- 377. വാര്‍ഡ് എട്ട് ബി. ധന്യാമോള്‍ (സി.പി.എം) ഭൂരിപക്ഷം-181. വാര്‍ഡ്
ഒമ്പത് എസ്. സനീഷ് (സി.പി.എം) ഭൂരിപക്ഷം- 124. വാര്‍ഡ് 10 ശോഭന (സ്വതന്ത്ര) ഭൂരിപക്ഷം- 26 .വാര്‍ഡ് 11 ബീനാ അജി (സി.പി.എം സ്വതന്ത്ര)ഭൂരിപക്ഷം- 17. വാര്‍ഡ്- 12 ഡി. ജ്യോതിഷ് (എന്‍.ഡി.എ) ഭൂരിപക്ഷം- 52. വാര്‍ഡ്-13 ആര്‍. ഗീതാകുമാരി (കോണ്‍.) ഭൂരിപക്ഷം- 23. വാര്‍ഡ്-14 ആശാ മുകേഷ് (എന്‍.ഡി.എ ) ഭൂരിപക്ഷം- 301. വാര്‍ഡ്-15 എം.എല്‍. വത്സലകുമാരി(സി.പി.ഐ) ഭൂരിപക്ഷം- 92. വാര്‍ഡ്-16 ശ്രീകുമാരി (കോണ്‍.) ഭൂരിപക്ഷം- ഏഴ്, വാര്‍ഡ്-17 പി. ഉണ്ണി കൃഷ്‌ണന്‍ (കോണ്‍) ഭൂരിപക്ഷം- 180. വാര്‍ഡ് -18 അര്‍ച്ചന.ആര്‍. പിള്ള (കോണ്‍) ഭൂരിപക്ഷം- 141. വാര്‍ഡ്-19 ബി. സരസ്വതി (സി.പി.എം) ഭൂരിപക്ഷം- 155. വാര്‍ഡ്-20 എം. കലേഷ് (സി.പി.എം) ഭൂരിപക്ഷം- 90. വാര്‍ഡ്-21 എം.എസ്. സുബി (സി.പി.എം) ഭൂരിപക്ഷം- 400. വാര്‍ഡ്-22 കരുവ വി.കെ സാനു( സി.പി.എം) ഭൂരിപക്ഷം- 37. വാര്‍ഡ് 23 എസ് സോബിന്‍ (സി.പി.എം) ഭൂരിപക്ഷം- 451. വാര്‍ഡ്-24 പ്രീത രാജേഷ് (സി.പി.എം) ഭൂരിപക്ഷം- 212. വാര്‍ഡ്-25 ബി. ഭാസി (കോണ്‍) ഭൂരിപക്ഷം-172. വാര്‍ഡ്-26 ഷൈനി റെജി (സി.പി.എം) ഭൂരിപക്ഷം-97. വാര്‍ഡ്-27 ടെസി ബോണി കേരളാ കോണ്‍ഗ്രസ് (എം) ഭൂരിപക്ഷം-18. വാര്‍ഡ്-28 അഖില്‍ (എന്‍.ഡി.എ) ഭൂരിപക്ഷം- 61.
വാര്‍ഡ്-29 ടോമി എബ്രാഹം (കോണ്‍ഗ്രസ് -എസ്) ഭൂരിപക്ഷം- 43. വാര്‍ഡ്-30 വി.എ സുരേഷ് കുമാര്‍ (എന്‍.ഡി.എ ) വാര്‍ഡ്-31 അഥീന രാജു (കേരളാ കോണ്‍ഗ്രസ് (എം) ഭൂരിപക്ഷം-14. വാര്‍ഡ്-32 സിന്ധു ബൈജു (കോണ്‍) ഭൂരിപക്ഷം- 130. വാര്‍ഡ്-33 കെ.സി ആന്റണി (കോണ്‍) ഭൂരിപക്ഷം-271. വാര്‍ഡ്-34 സി.കെ ഉണ്ണികൃഷ്‌ണന്‍ (കോണ്‍) ഭൂരിപക്ഷം- 61. വാര്‍ഡ്-35 അഡ്വ. സി.ഡി. ശങ്കര്‍ (കോണ്‍) ഭൂരിപക്ഷം-110. വാര്‍ഡ്-36 റഷീദ (സി.പി.എം) ഭൂരിപക്ഷം-237.