-->
കല്‍പ്പറ്റ: ദേശീയ ഊര്‍ജ്‌ജ സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച്, ജില്ലാതല ഊര്‍ജ്‌ജ സംരക്ഷണ ദിനാചരണം കെ.എസ്.ഇ.ബി അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രസീദ് കൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു.
എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ ശാസ്‌ത്രരംഗം, ജില്ലാ എനര്‍ജി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജി.വി.എച്ച്.എസ്.എസ് കല്‍പ്പറ്റയില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കാലഘട്ടത്തിന്റെ ആവശ്യകതയ്‌ക്ക് അനുസരിച്ച് ഊര്‍ജ്‌ജ സംരക്ഷണം നടത്തേണ്ടത് എങ്ങനെയെന്ന് വിശദമാക്കിക്കൊണ്ട് കെ.എസ്.ഇ.ബി അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രസ്‌തുത പരിപാടി ഉദ്‌ഘാടനം ചെയ്‌തു.
വൈദുത ഉപഭോഗം കുറയ്‌ക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ചും വൈദ്യുത ഉപകരണങ്ങള്‍ കൈകാര്യം ചെയ്ുമ്പോള്‍ യശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കെ.എസ്.ഇ.ബി ഓവര്‍സിയര്‍ വി. ഹരികുമാര്‍ ക്ലാസ്സ് നയിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്‌ടര്‍ ശശീന്ദ്ര വ്യാസ്. വി.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജി.വി.എച്ച്.എസ്.എസ് ലെ പി.ടി.എ പ്രസിഡന്റ സി. ജയരാജന്‍, ഹെഡ്‌മിസ്‌ട്രസ് എം. സല്‍മ, തുഷാര കെ. ജേക്കബ് രംഗം ജില്ലാ കോഡിനേറ്റര്‍ പുഷ്‌പത്തൂര്‍ വിനോദ് കുമാര്‍ സംസാരിച്ചു.