-->
കോഴഞ്ചേരി: ജില്ല ഇടത്തു നിന്നും വലത്തേക്ക് മാറുമോ അതോ താമരകള്‍ വിരിയുമോ എന്ന ആകാംക്ഷയിലാണ് ജനം.തങ്ങളുടെ അധികാരവും അവകാശവും പെട്ടിയിലാക്കി സുരക്ഷാ മുറികളില്‍ പൂട്ടിയിട്ട് നാല് ദിവസമാകുന്നു.ഇന്ന് ഈ മുറികള്‍ തുറന്ന് പെട്ടികള്‍ പുറത്തേക്ക് എടുത്ത് പരിശോധിക്കുമ്പോള്‍ മാത്രമാണ് ആര്‍ക്കൊക്കെ മുന്‍തൂക്കം എന്നറിയാന്‍ കഴിയു.വിശ്വസിച്ച വോട്ട് ചെയ്‌തോ എന്നറിഞ്ഞെങ്കില്‍ മാത്രമേ സ്‌ഥാനാര്‍ഥികളുടെ ആശങ്ക മാ.ുകയുള്ളു.രാഷ്ര്‌ടീയത്തിലും പൊതുരംഗത്തും പരിചയ സമ്പന്നരായവര്‍ക്ക് ഫലം എന്തായാലും നേരിടാന്‍ കഴിയും.എന്നാല്‍ ഈ രംഗത്തേക്ക് പുതുമുഖങ്ങളായ ധാരാളം പേര്‍ കടന്നു വന്നിട്ടുണ്ട്. ഇവരില്‍ പലരും ഫല പ്രഖ്യാപനം വരെ മുള്‍മുനയിലാണ് .
അടുത്ത് നടക്കാന്‍ പോകുന്ന നിയമ സഭാ തെരഞ്ഞെടുപ്പിന് സൂചികയായി ഇന്നത്തെ ജില്ലാ പഞ്ചായത്ത് ഫലം മാറിയേക്കും.നേരത്തെ യു.ഡി.എഫിന്റെ കൈവശം ആയിരുന്ന ജില്ലാ പഞ്ചായത്തു് ഭരണം 2020ല്‍ 16ല്‍ 12 സീറ്റും നേടി എല്‍.ഡി.എഫ് പിടിച്ചെടുത്തു. ഒരു സീറ്റ് വര്‌ധിച്ചു് ജില്ലാ പഞ്ചായത്തില്‍ 17 മണ്ഡലങ്ങളിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. എല്ലാ ഡിവിഷനുകളിലും മൂന്ന് മുന്നണികളും പരസ്‌പരം ശക്‌തമായ മത്സരമാണ് നടത്തിയത്.തുടക്കത്തില്‍ മുന്നണികള്‍ക്കുള്ളിലും പാര്‍ട്ടികള്‍ക്കുള്ളിലും തര്‍ക്കങ്ങളും ആശയ കുഴപ്പങ്ങളും ഉണ്ടായിരുന്നെങ്കിലും പത്രികാ സമര്‍പ്പണത്തോടെ ജില്ലാ പഞ്ചായത്തു് ഡിവിഷനുകളില്‍ എല്ലാം ഇത് അവസാനിച്ചു.
മത്സരം രാഷ്‌ട്രീയത്തിലേക്ക് നീണ്ടു. ജില്ലാ പഞ്ചായത്തിലേക്ക് വിമതപ്രശ്‌നങ്ങളൊന്നും എല്‍.ഡി.എഫിനും യു.ഡി.എഫിനും എന്‍.ഡി.എക്കും ഉണ്ടായില്ല. യു.ഡി. എഫില്‍ കോണ്‍ഗ്രസ് 15 സീറ്റിലും കേരള കോണ്‍ഗ്രസ് രണ്ട് സീറ്റിലും മത്സരിച്ചപ്പോള്‍ എല്‍.ഡി.എഫില്‍ സി.പി.എം -10 ,സി.പി. ഐ- 4 ,കേരളാ കോണ്‍ഗ്രസ്- 2 ,ആര്‍.ജെ.ഡി - 1 എന്നിങ്ങനെ വിഭജനം നടത്തി. മന്ത്രിസഭയില്‍ ഇടം നല്‌കിയിട്ടില്ലെങ്കിലും ഇതാദ്യമായി ആര്‍.ജെ.ഡിക്കു ജില്ലാ പഞ്ചായത്തില്‍ മത്സരിക്കാന്‍ ഒരു സീറ്റ് ലഭിച്ചു.ഇതാകട്ടെ ആര്‍.ജെ.ഡി ദേശീയ ജനറല്‍ സെക്രട്ടറി ഡോ.വര്‍ഗീസ് ജോര്‍ജിന്റെ മകള്‍ ഡോ. ദീപ മറിയം വര്‍ഗീസിന് നല്‍കി. സ്വന്തം തട്ടകമായ കോയിപ്രം സീറ്റ് സി.പി.എം വിട്ടുനല്‍കിയെങ്കിലും ഇത് ആരുടെ അക്കൗണ്ട് എന്നതില്‍ തര്‍ക്കം ഉണ്ടായിരുന്നു.
12 ല്‍ ഏതാനും എണ്ണത്തില്‍ ചോര്‍ച്ച ഉണ്ടായാലും ഭരണം നിലനിര്‍ത്താന്‍ കഴിയും എന്നാണ് ഇടത് നേതാക്കള്‍ പറയുന്നത്. കോഴഞ്ചേരി,കൊടുമണ്‍, ചിറ്റാര്‍, മല്ലപ്പള്ളി,, പ്രമാടം, കോയിപ്രം, ഏനാത്ത്, പള്ളിക്കല്‍, കലഞ്ഞൂര്‍, മലയാലപ്പുഴ, എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ് വിജയം ഉറപ്പെന്ന് പറയുന്നു.എന്നാല്‍ ജില്ലയുടെ വടക്കേ അതിര്‍ത്തിയായ മല്ലപ്പള്ളിയില്‍ തുടങ്ങി പുളിക്കീഴ്, ആനിക്കാട്, അങ്ങാടി, റാന്നി, ഇലന്തൂര്‍, പ്രമാടം, കോന്നി, കോഴഞ്ചേരി, കോയിപ്രം, പള്ളിക്കല്‍, ഏനാത്ത് എന്നിവിടങ്ങളില്‍ വിജയിക്കുമെന്ന് യു.ഡി.എഫും പറയുന്നു. ബി .ജെ .പി ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് അയിരൂര്‍ മത്സരിച്ച കോഴഞ്ചേരി ആണ് എന്‍. ഡി. എ മുഖ്യമായും പ്രതീക്ഷിക്കുന്നത്.കുളനട യും ഇവര്‍ ലക്ഷ്യമിട്ടിട്ടുണ്ട്.
മുനിസിപ്പാലിറ്റികള്‍ നാലും പിടിക്കുമെന്ന് എല്‍. ഡി. എഫ് അവകാശപ്പെടുമ്പോള്‍ മൂന്നിടത്താണ് യു .ഡി .എഫ് പ്രതീക്ഷ.പന്തളത്തിന് പുറമെ തിരുവല്ലയും തങ്ങള്‍ക്കൊപ്പം ചേരുമെന്ന് എന്‍.ഡി .എ പറയുന്നു.ബ്ലോക്ക് പഞ്ചായത്തുകളില്‍ ഭൂരിപക്ഷത്തിലും ഇടത്-വലത് മുന്നണികള്‍ ഭൂരിപക്ഷം ഉറപ്പിക്കുന്നുണ്ട്.ഗ്രാമ പഞ്ചായത്തുകളില്‍ കൂടുതല്‍ വിജയമാണ് ബി .ജെ .പി ലക്ഷ്യം .അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും വെല്ലുവിളി ആയതിനാല്‍ എല്ലാവരും ഫലം വരും വരെ കടുത്ത ആശങ്കയിലുമാണ്.
ജില്ലാ പഞ്ചായത്ത് പോസ്‌റ്റല്‍ ബാലറ്റ് കലക്‌ടറുടെ നേതൃത്വത്തില്‍ എണ്ണും
പത്തനംതിട്ട: തദ്ദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ്രജില്ലയില്‍ 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ട്. ജില്ല പഞ്ചായത്തിലേക്കുള്ള പോസ്‌റ്റല്‍ ബാലറ്റ് കലക്‌ടറുടെ നേതൃത്വത്തില്‍ കലക്‌ടറേറ്റില്‍ എണ്ണും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്‌റ്റല്‍ ബാലറ്റ് അതാത് വരണാധികാരി എണ്ണും. വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. ആദ്യം പോസ്‌റ്റല്‍ ബാലറ്റ് എണ്ണും. തുടര്‍ന്ന് മെഷീന്‍ വോട്ടും. വോട്ടെണ്ണലിന് ഇലക്രേ്‌ടാണിക് വോട്ടിങ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ മാത്രമാണ് സ്‌ട്രോഗ് റൂമുകളില്‍ നിന്നും ടേബിളുകളില്‍ എത്തിക്കുക.
വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകര്‍, സ്‌ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്‌ട്രോംഗ് റൂം തുറന്ന് മെഷീന്‍ ഓരോ വാര്‍ഡിലെയും കൗണ്ടിംഗ് ഹാളിലെത്തിക്കും.വാര്‍ഡുകളുടെ ക്രമനമ്പര്‍ പ്രകാരമായിരിക്കും വോട്ടിങ് മെഷീനുകള്‍ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്‌ക്കുക. ടേബിളില്‍ വയ്‌ക്കുന്ന കണ്‍ട്രോള്‍ യൂണിറ്റില്‍ സീല്‍, സ്‌പെഷ്യല്‍ ടാഗ് എന്നിവ ഉണ്ടെന്ന് സ്‌ഥാനാര്‍ഥികളുടെയോ കൗണ്ടിങ്, ഇലക്ഷന്‍ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ പരിശോധിച്ച് ഉറപ്പാക്കും. ഒരു വാര്‍ഡിലെ എല്ലാ പോളിങ് സേ്‌റ്റഷനുകളുടെയും മെഷീനുകള്‍ ഒരു ടേബിളിള്‍ തന്നെ ആയിരിക്കും എണ്ണുക. സ്‌ഥാനാര്‍ഥിയുടെയോ സ്‌ഥാനാര്‍ഥികള്‍ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ വോട്ടെണ്ണും.
കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നും ആദ്യം ഗ്രാമപഞ്ചായത്ത് സ്‌ഥാനാര്‍ഥികളുടെയും തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് സ്‌ഥാനാര്‍ഥികളുടെയും വോട്ടുവിവരം ലഭിക്കും. ഓരോ കണ്‍ട്രോള്‍ യൂണിറ്റിലെയും ഫലം കൗണ്ടിങ് സൂപ്പര്‍വൈസര്‍ രേഖപ്പെടുത്തി വരണാധികാരിക്ക് നല്‍കും. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ വരണാധികാരി ഫലം പ്രഖ്യാപിക്കും. ഓരോ ബൂത്തും എണ്ണിതീരുന്നതനുസരിച്ച് വോട്ടുനില ട്രെന്‍ഡില്‍ അപ്ലോഡ് ചെയ്യും. ലീഡ് നിലയും ഫലവും തത്സമയം അറിയാം. കൗണ്ടിങ് ഉദ്യോഗസ്‌ഥര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്‌ഥര്‍, സ്‌ഥാനാര്‍ഥികള്‍, ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനം.