Monday, March 16, 2026 Last Updated 10 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 05.15 AM

തെരഞ്ഞെടുപ്പ്‌ ഫലം കാത്ത്‌ നെഞ്ചിടിപ്പോടെ സ്‌ഥാനാര്‍ഥികള്‍

ചങ്ങനാശേരി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്‌ ഫലം ഇന്ന്‌ അറിയും. ആകാംഷയോടെ മുന്നു മുണികളും സ്‌ഥാനാര്‍ഥികളും. മാടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിലെയും ബ്ലോക്കിനു കീഴിലുള്ള പായിപ്പാട്‌, മാടപ്പള്ളി, വാഴപ്പള്ളി, തൃക്കൊടിത്താനം, വാകത്താനം പഞ്ചായത്തുകളിലെയും വോട്ടെണ്ണല്‍ ചങ്ങനാശേരി എസ്‌.ബി ഹൈസ്‌കൂളിലും ചങ്ങനാശേരി നഗരസഭാ വാര്‍ഡുകളിലെ വോട്ടെണ്ണല്‍ നഗരസഭ കൗണ്‍സില്‍ ഹാളിലും നടക്കും.
രാവിലെ 8 മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. എസ്‌ബി ഹൈസ്‌കൂളിലും നഗരസഭയിലുമാണു പോളിങ്‌ സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്നത്‌. പോലീസ്‌ സുരക്ഷയോടെയാണ്‌ ഇവ പുറത്തെടുക്കുന്നത്‌. ആദ്യ ഫലം ഒന്‍പതോടെ അറിയുമെന്നാണു കരുതുന്നത്‌. നഗരസഭയിലെ 37 വാര്‍ഡുകളിലേക്ക്‌ 37 യന്ത്രങ്ങളാണുള്ളത്‌. 11 മണിയോടെ നഗരസഭയിലെ പൂര്‍ണമായ ചിത്രം തെളിയുമെന്നു കരുതുന്നു. ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകളായ കുറിച്ചി, തൃക്കൊടിത്താനം ഡിവിഷനുകളിലെ വോട്ടെണ്ണലും എസ്‌ബി ഹൈസ്‌കൂളിലാണു നടക്കുക.

Ads by Google
Advertisement
Saturday 13 Dec 2025 05.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW