Wednesday, March 11, 2026 Last Updated 13 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 05.15 AM

വൈക്കത്തഷ്‌ടമി ദര്‍ശനത്തിന്‌ ഭക്‌തജനസഞ്ചയം

uploads/news/2025/12/815654/3.jpg

വൈക്കം: അഷ്‌ടമി ദര്‍ശനം നടത്തി സായൂജ്യം നേടി പതിനായിരങ്ങള്‍. ഇന്നലെ പുലര്‍ച്ചെ 3.30ന്‌ തന്ത്രി കിഴക്കിനിയേടത്ത്‌ മേക്കാട്‌ മാധവന്‍ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, മറ്റപ്പള്ളി പരമേശ്വരന്‍ നമ്പൂതിരി, മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി, ടി.എസ്‌ നാരായണന്‍ നമ്പൂതിരി, അനൂപ്‌ നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, ശ്രീരാഗ്‌ ജിഷ്‌ണു രാമോദര്‍, ജീവേശ്‌, പാറോളി ഉണ്ണികൃഷ്‌ണന്‍, കൊളായി അര്‍ജുന്‍, ഏറാഞ്ചേരി ദേവന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ഉഷഃപൂജ, എതൃത്തപൂജ എന്നിവക്കുശേഷം അഷ്‌ടമി ദര്‍ശനത്തിനായി നട തുറന്നപ്പോള്‍ വേദമന്ത്രോച്ചാരണവും പഞ്ചാക്ഷരിമന്ത്രവും ഉയര്‍ന്നു. 4.30ന്‌ ആരംഭിച്ച ദര്‍ശനം ഉച്ച വരെ നീണ്ടു. വൈക്കം മഹാദേവ ക്ഷേത്രത്തിന്റൈ കിഴക്കു ഭാഗത്തുള്ള ആല്‍ത്തറയില്‍ തപസ്സനുഷ്‌ഠിച്ച വ്യാഘ്രപാദ മഹര്‍ഷിയ്‌ക്ക് പരമശിവന്‍ പാര്‍വതി സമേതനായി ദര്‍ശനം നല്‍കി അനുഗ്രഹിച്ച മുഹൂര്‍ത്തത്തിലാണ്‌ അഷ്‌ടമി ദര്‍ശനം കൊണ്ടാടുന്നത്‌. ഇന്നു വൈകിട്ട്‌ ആറിനാണ്‌ അഷ്‌ടമി ഉത്സവത്തിന്‌ സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടെഴുന്നള്ളിപ്പ്‌. രാത്രി 10ന്‌ ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കൂടിപ്പൂജ വിളക്കും ഉണ്ടാകും. നാളെയാണ്‌ മുക്കുടി നിവേദ്യം.

Ads by Google
Advertisement
Saturday 13 Dec 2025 05.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW