Saturday, March 14, 2026 Last Updated 6 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 05.15 AM

വൈക്കത്തഷ്‌ടമിയ്‌ക്ക് ആദ്യകാണിക്കയര്‍പ്പിച്ച്‌ കറുകയില്‍ കൈമള്‍

uploads/news/2025/12/815653/2.jpg

പാലാ: വൈക്കത്തഷ്‌ടമിനാളില്‍ അഷ്‌ടമിവിളക്കിന്‌ വൈക്കത്തപ്പന്‌ ആദ്യകാണിക്കയര്‍പ്പിച്ച്‌ കറുകയില്‍ കൈമള്‍.വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും മൂത്തേടത്തു കാവിലമ്മയുംഎഴുന്നള്ളിനില്‍ക്കുമ്പോള്‍ ആദ്യ കാണിക്കയര്‍പ്പിക്കാനുള്ള അവകാശംകറുകയില്‍ കൈമള്‍ക്കാണ്‌. ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതലയുള്ള നായര്‍ പടയാളികളുടെ തലവനായിരുന്ന കറുകയില്‍ കൈമള്‍ തന്റെ കീഴിലുള്ള പടയോടൊപ്പം ക്ഷേത്രാചാരങ്ങളെ വിമര്‍ശിച്ച സാമൂഹികകവിരുദ്ധരെ ചെറുത്തുതൊല്‌പിച്ചതിനെ തുടര്‍ന്നാണ്‌ ആദ്യ കാണിക്കയര്‍പ്പിക്കാന്‍ അവകാശം ലഭിച്ചതെന്നാണ്‌ വിശ്വാസം. ഭഗവാന്റെ മുന്നില്‍ സ്വര്‍ണ്ണചെത്തിപ്പൂവും പണവും കാണിക്കയര്‍പ്പിക്കാന്‍ അഷ്‌ടമിവിളക്കിന്‌ അവ കാണിക്കയര്‍പ്പിക്കാന്‍ എല്ലാവര്‍ഷവും കിടങ്ങൂരിലെ കുടുംബവീട്ടില്‍ നിന്നുമാണ്‌ കൈമള്‍ യാത്രയാരംഭിക്കുന്നത്‌. കറുകയില്‍ കൈമളുടെ ഇപ്പോഴത്തെ പിന്തുടര്‍ച്ചക്കാരനായ കിടങ്ങൂര്‍ കൊച്ചു മഠത്തില്‍ ഗോപാലന്‍ നായര്‍ ഇന്നലെ ഉച്ചയ്‌ക്ക് 12നാണ്‌ യാത്ര പുറപ്പെട്ടത്‌. 29 വര്‍ഷമായി വൈക്കത്തഷ്‌ടമി വിളക്കിന്‌ ആദ്യ കാണിക്കയര്‍ പിക്കുന്നത്‌ 85വയസുള്ള ഗോപാലന്‍നായരാണ്‌. കസവുമുണ്ടും പട്ടും ധരിച്ച്‌ ആചാരത്തനിമയോടെ ഉടവാളുമെന്തി സ്വര്‍ണ്ണ ചെത്തിപ്പൂവുമായി നടത്തുന്ന യാത്രയ്‌ക്കൊപ്പം കുടുംബാംഗങ്ങളും അനുഗമിക്കും. പോകാന്‍ സാധിക്കാത്തവര്‍ യാത്രയയയ്‌ക്കാനെത്തും
കിടങ്ങൂര്‍ സുബ്രഹ്‌മണ്യ സ്വാമിയെയുംഐശ്വര്യ ഗന്ധര്‍വ്വസ്വമിയെയും തൊഴുത്‌ പ്രാര്‍ത്ഥിച്ച്‌ കാണിക്കയര്‍പ്പിച്ചശേഷമാണ്‌ വീട്ടിലെ പൂജാമുറിയില്‍ വിളക്കു കൊളുത്തി പ്രാര്‍ത്ഥനകള്‍ നടത്തി ഉടവാളുമേന്തി വൈക്കത്തേക്ക്‌ പുറപ്പെട്ടത്‌. കിടങ്ങൂര്‍ ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ നിന്നും യാത്രയാരംഭിച്ച ഗോപാലന്‍നായര്‍ വൈക്കത്ത്‌ എത്തുമ്പോള്‍ ആചാരപരമായ സ്വീകരണമാണ്‌ ദേവസ്വം നല്‍കുന്നത്‌. കറുകയില്‍ കൈമളെ ക്ഷേത്രം അധികൃതര്‍ മഞ്ചലില്‍ കൊട്ടാരത്തിലേക്ക്‌ കൊണ്ടു പോകും അഷ്‌ടമിവിളക്ക്‌ സമയത്ത്‌
ദര്‍ശനം നടത്തി സ്വര്‍ണ ചെത്തിപ്പൂവും പണക്കിഴയും സമര്‍പ്പിച്ച്‌ മടങ്ങുന്ന കൊച്ചുമഠത്തില്‍ ഗോപാലന്‍ നായക്ക്‌ ദേവസ്വം അധികൃതര്‍ സന്തോഷ സൂചകമായി പണക്കിഴി സമര്‍പ്പിക്കും. താരകാസുര നിഗ്രഹത്തിനു ശേഷം വിജയശ്രീലാളിതനായി മടങ്ങിയെത്തുന്ന ഉദയനാപുരത്തപ്പന്റെ സാന്നിധ്യത്തില്‍ ആഹ്ലാദചിത്തനായി അനുഗ്രഹം ചൊരിയുന്ന വൈക്കത്തപ്പനു മുന്നില്‍ ആദ്യകാണിക്കയിക്കര്‍പ്പിക്കാനുള്ള സൗഭാഗ്യം 29 വര്‍ഷമായി തുടരാന്‍ അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ അനുഗ്രഹം ലഭിച്ചതിലുളള ആഹ്ലാദവുമായാണ്‌ ഇത്തവണയും കൊച്ചുമഠത്തില്‍ ഗോലന്‍നായര്‍ വൈക്കത്തപ്പന്റെ സന്നിധിയിലെത്തിയത്‌. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ചരിത്രവഴികളില്‍ അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു സന്ദര്‍ഭത്തിന്റ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ്‌ അഷ്‌ടമിവിളക്കിന്‌ കറുകയില്‍ കൈമളുടെ ആദ്യ കാണിയ്‌ക്ക.

Ads by Google
Advertisement
Saturday 13 Dec 2025 05.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW