Wednesday, March 11, 2026 Last Updated 59 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 05.15 AM

വീഡിയോ കോളില്‍ വിളിച്ച്‌ ആത്മഹത്യാശ്രമം; യുവാവിന്‌ രക്ഷകരായി തലശേരി പോലീസ്‌

തലശേരി: സുഹൃത്തിനെ വീഡിയോ കോളില്‍ വിളിച്ച്‌ ആത്മഹത്യ ചെയ്യുകയാണെന്ന്‌ അറിയിച്ച യുവാവിനെ തലശേരി പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. തലശേരി ചിറക്കരയിലാണ്‌ സംഭവം നടന്നത്‌. ആത്മഹത്യ ചെയ്യുമെന്ന്‌ യുവാവ്‌ വീഡിയോ കോളിലൂടെ അറിയിച്ചതിനെ തുടര്‍ന്ന്‌ സുഹൃത്ത്‌ വിവരം തലശേരി പോലീസ്‌ സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടന്‍ ഒട്ടും സമയം പാഴാക്കാതെ പോലീസ്‌ സംഘം സ്‌ഥലത്തേക്ക്‌ കുതിച്ചു. എസ്‌.ഐ ഷമീല്‍, എസ്‌.ഐ അശ്വതി, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ നിതീഷ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍ ലിജീഷ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ ചിറക്കരയിലെ വീട്ടിലെത്തിയത്‌, വീട്ടിലെ ഫാനില്‍ കെട്ടി തൂങ്ങാന്‍ ഒരുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തുകയാണ്‌ ഉണ്ടായത്‌.
ലഹരിക്ക്‌ അടിമയായ യുവാവിനെ ഡി അഡിക്ഷന്‍ ചികിത്സയ്‌ക്ക് വിധേയനാക്കാന്‍ പോലീസ്‌ നിര്‍ദ്ദേശിച്ചു. ഇതിന്റെ ഭാഗമായി യുവാവിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സുഹൃത്തുക്കള്‍ക്ക്‌ പോലീസ്‌ നിര്‍ദ്ദേശം നല്‍കി.

Ads by Google
Advertisement
Saturday 13 Dec 2025 05.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW