Wednesday, March 11, 2026 Last Updated 27 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 05.15 AM

ആറുമാസത്തിനകം മാഹിയില്‍ തെരഞ്ഞെടുപ്പുണ്ടാകും: അഡ്വ: ടി. അശോക്‌ കുമാര്‍

മാഹി: പുതുച്ചേരി സംസ്‌ഥാനത്ത്‌ കഴിഞ്ഞ 19 വര്‍ഷങ്ങളായി നടക്കാത്ത തദ്ദേശ സ്വയം ഭരണ സ്‌ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഉടന്‍ നടത്തണമെന്നും, സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷനെ ഉടന്‍ നിയമിക്കണമെന്നും. ഇത്‌ സംബന്ധിച്ച്‌ ചെന്നൈ ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും പൊതു താല്‍പ്പര്യ ഹരജിയില്‍ കേസ്‌ നടത്തിയ അഡ്വ.ടി. അശോക്‌ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യത്തിന്‌ ശേഷം മൂന്ന്‌ തെരഞ്ഞെടുപ്പുകള്‍ മാത്രമേ പുതുച്ചേരിയില്‍ നടന്നിട്ടുള്ളൂ. അതു തന്നെ താന്‍ മദ്രസ്സ്‌ ഹൈ കോടതിയില്‍ നല്‍കിയ ഹരജിയെത്തുടര്‍ന്നാണ്‌ 38 വര്‍ഷത്തിന്‌ ശേഷം ഏറ്റവുമൊടുവില്‍ നടത്തിയത്‌. മണ്ഡലപുനര്‍ നിര്‍ണയം നടത്തി ഉടന്‍ തെരഞ്ഞെടുപ്പ്‌ നടത്താന്‍ 2018 ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 2021 ല്‍ തെരഞ്ഞെടുപ്പ്‌ നടത്താന്‍ സര്‍ക്കാര്‍ തയ്ാറയായെങ്കിലും, ഭരണ കക്ഷി അംഗങ്ങള്‍ ഒന്നടങ്കം തെരഞ്ഞെടുപ്പ്‌ നടത്താന്‍ പാടില്ലെന്ന്‌ കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെടുകയായിരുന്നു. പുതുച്ചേരിയില്‍ ഇപ്പോള്‍ ഇലക്ഷന്‍ കമ്മീഷണര്‍ തസ്‌തിക ഒഴിഞ്ഞ്‌ കിടക്കുകയാണ്‌. ഇത്‌ സംബന്ധിച്ച്‌ ചെന്നൈ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്‌.
ഇലക്ഷന്‍ നടത്തിക്കിട്ടാന്‍ ഒന്‍പത്‌ കേസ്സുകളില്‍ കോടതിയെ ഇതിനകം സമീപിച്ചിട്ടുണ്ടെന്ന്‌ അഡ്വ. ടി. അശോക്‌ കുമാര്‍ പറഞ്ഞു. ഇലക്ഷന്‍ നടത്താതിരിക്കാന്‍ വേണ്ടി മാത്രം സര്‍ക്കാരും ഇലക്ഷന്‍ കമ്മിഷന്നും എം എല്‍ എ മാരും വക്കീല്‍ ഫീസിനത്തില്‍ മാത്രം രണ്ട്‌ കോടി രൂപ ചിലവഴിച്ചിട്ടുണ്ടെന്ന്‌ മനസ്സിലാക്കാനായതെന്ന്‌ അദ്ദേഹം പറഞ്ഞു.സി.പി.എം. ഒഴികെയുള്ള പാര്‍ട്ടികളെല്ലാം തെരഞ്ഞെടുപ്പ്‌ നടത്തുന്നതിന്‌ എതിരാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ആറുമാസത്തിനുള്ളില്‍ കോടതി ഇടപെടലിലൂടെ ഇലക്ഷന്‍ നടത്തിക്കാന്‍ സാധിക്കുമെന്ന്‌ അശോക്‌ കുമാര്‍ പറഞ്ഞു.വി.ജനാര്‍ദ്ദനന്‍ ,കെ.പി. നൗഷാദ്‌ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 13 Dec 2025 05.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW