-->
ആലക്കോട്: തദ്ദേശസ്വയംഭരണ സ്‌ഥാപനങളിലേക്ക് വ്യാഴാഴ്‌ച നടന്ന തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ വാക്കുതര്‍ക്കവും സംഘര്‍ഷവും അക്രമത്തില്‍ കലാശിച്ചു. ഇരുപക്ഷത്തേയും എട്ടു പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണക്കടവ് വായിക്കാമ്പയിലാണ് സംഭവം.
പോളിങ്ങിനു ശേഷം ഇരുവിഭാഗവും തമ്മില്‍ നടന്ന സംഘട്ടനത്തില്‍ ഇടതുമുന്നണിയുടെ വാര്‍ഡിലെ സ്‌ഥാനാര്‍ത്ഥിയായ സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ആര്‍ രതീഷ് (47) ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. അമ്പലത്തികല്‍ തങ്കമ്മ (70) പരിയാരത്ത് ജ്യോതിഷ് (37), പരിയാരത്ത് ഷനില്‍ (48), ഓലിക്കല്‍ സുരേഷ് (50) എന്നീ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും കുന്നേല്‍ രാജേഷ് (45), മുളയാനിയില്‍ മനോജ് (55) മുളയാനിയില്‍ സന്തോഷ് (44) എന്നീ യു.ഡി.എഫ് പ്രവര്‍ത്തകരുമാണ് പരുക്കേറ്റു ആശുപത്രിയിലുള്ളത്.സംഭവമറിഞ്ഞ് ആലക്കോട് പോലീസ് സ്‌ഥലത്തെത്തി അന്വേഷ്‌ണം നടത്തി. പരുക്കു പറ്റി ആശുപത്രിയില്‍ കിടക്കുന്നവരെ വിവിധ രാഷ്ര്‌ടീയ കക്ഷി നേതാക്കള്‍ സന്ദര്‍ശിച്ചു.