Wednesday, March 11, 2026 Last Updated 28 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 05.15 AM

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തന രംഗത്ത്‌ മാതൃകയായി ഇരിക്കൂര്‍ എം.എല്‍.എ സജി ജോസഫ്‌

uploads/news/2025/12/815648/1.jpg

ഇരിക്കൂര്‍ എം.എല്‍.എ. സജീവ്‌ ജോസഫ്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തന രംഗത്ത്‌ സജീവം.പഞ്ചായത്തുകളില്‍ വിജയം ഉറപ്പിച്ച്‌ എം.എല്‍.എ. തൃതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ യൂ.ഡി.എഫിന്റെ കരുത്ത്‌ തെളിയിച്ചു കൊണ്ടുള്ള വിജയമായിരിക്കും ഉണ്ടാകുന്നതെന്നും എല്‍.ഡി.എഫിന്റെ കൈവശമുള്ള പഞ്ചായത്തുകളില്‍ യു.ഡി.എഫ്‌. അട്ടിമറി വിജയം നേടുമെന്നും അഡ്വ.സജീവ്‌ ജോസഫ്‌ എം.എല്‍.എ. തന്റെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനു ശേഷം മംഗളത്തോടു പറഞ്ഞു.
എം.എല്‍.എ.ആയതിനു ശേഷം നടന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലെ ഒരോ വാര്‍ഡുകളിലും വീടുകളിലും പ്രവര്‍ത്തകരോടൊപ്പം തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്ന്‌ ഒരു എം.എല്‍.എ.ഇറങ്ങിയത്‌ നിയോജക മണ്ഡഡലത്തിന്റെ ചരിത്രത്തിലാദ്യമാണ്‌. ഊണും ഉറക്കവുമില്ലാതെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ എം.എല്‍.എ. സജീവ്‌ ജോസഫ്‌ സജീവമായതില്‍ പ്രവര്‍ത്തകര്‍ക്ക്‌ ആവേശവും ആത്മധൈര്യവും ലഭിച്ചുവെന്ന്‌ പ്രവര്‍ത്തകര്‍ പറഞ്ഞു. നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കിടയില്‍ ഗ്രൂപ്പ്‌ പ്രവര്‍നങ്ങള്‍ നടന്നിരുന്നെങ്കിലും തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒത്തൊരുമിച്ച്‌ നിന്ന്‌ പാര്‍ട്ടി സ്‌ഥാനാര്‍ത്ഥികളുടെ വിജയത്തിനു വേണ്ടി എം.എല്‍.എ.യോടൊപ്പം ശക്‌തമായ പ്രവര്‍ത്തനമാണ്‌ മണ്ഡലത്തില്‍ നടത്തിയത്‌. ഇത്ര വാശിയേറിയ ഒരു പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ മത്സരം ഇവിടെ നടന്നിട്ടില്ലന്ന്‌ മാത്രമല്ല ശ്രീകണ്‌ഠപുരം നഗരസഭയിലെ രണ്ട്‌ വാര്‍ഡുകളില്‍ സി.പി.എം.നടത്തിയ രണ്ട്‌ അക്രമസംഭവങ്ങളൊഴിച്ചാല്‍ തെരഞ്ഞെടുപ്പ്‌ പൊതുവെ സമാധാനപരമായിരുന്നു. ഇരിക്കൂര്‍, ഉളിക്കല്‍, പയ്ാവയൂര്‍, ഏരുവേശി, നടുവില്‍, ആലക്കോട്‌, ഉദയഗിരി, ചെങ്ങളായി എന്നി പഞ്ചായത്തുകളും ശ്രീകണ്‌ഠാപുരം നഗര സഭയും ഉള്‍പ്പെടുന്ന ഇരിക്കൂര്‍ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന്‌ പഞ്ചായത്തുകളിലും നഗരസഭയിലും യു.ഡി.എഫ്‌. അധികാരത്തിലെത്തി തുടക്കം കുറിക്കുമെന്നും സജിവ്‌ ജോസഫ്‌ എം.എല്‍.എ. പറഞ്ഞു.
ജോസ്‌ ചാണ്ടിക്കൊല്ലി
ശ്രീകണ്‌ഠാപുരം

Ads by Google
Advertisement
Saturday 13 Dec 2025 05.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW