Wednesday, March 11, 2026 Last Updated 32 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 05.14 AM

കൗണ്ടിംഗ്‌ നടപടിക്രമങ്ങള്‍:ക്ല ാസ്സ്‌ നടത്തി

uploads/news/2025/12/815642/3.jpg

വൈപ്പിന്‍:തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട്‌ ഇന്ന്‌ ചെറായി രാമവര്‍മ്മ യൂണിയന്‍ ഹൈസ്‌കൂളില്‍ വച്ച്‌ നടത്തുന്ന കൗണ്ടിംഗിന്‌ നടത്തേണ്ട നടപടി ക്രമങ്ങളെ കുറിച്ചുള്ള ക്ലാസ്‌ നടത്തി.
വൈപ്പിന്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ ആ ഒ മാര്‍, എ ആര്‍ ഒ മാര്‍, കൗണ്ടിംഗ്‌ ഡ്യൂട്ടി ഉള്ള ജീവനക്കാര്‍ എന്നിവര്‍ക്കായാണ്‌ ക്ലാസെടുത്തത്‌.
ബ്ലാക്ക്‌ പഞ്ചായത്ത്‌ റിട്ടേണിംഗ്‌ ഓഫീസര്‍ ജോവിന്‍ എം.എം, അസിസ്‌റ്റന്റ്‌ റിട്ടേണിംഗ്‌ ഓഫീസര്‍ ലോറന്‍സ്‌ അന്റോണിയ അല്‍മേഡ എന്നിവര്‍ ക്ലാസ്‌ നയിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലുള്ള 5 പഞ്ചായത്തുകളിലെ 119 ബൂത്തുകളില്‍ പോള്‍ ചെയ്‌ത വോട്ടുകളാണ്‌ എണ്ണുന്നത്‌. അതായത്‌. പള്ളിപ്പുറം- 48, കുഴുപ്പിള്ളി - 14, എടവനക്കാട്‌ -17, നായരമ്പലം - 22, ഞാറക്കല്‍ 18 എന്നിങ്ങനെയാണ്‌ ബൂത്തുകള്‍ ഉണ്ടായിരുന്നത്‌. സ്‌ഥാനാര്‍ത്ഥികള്‍, അവരുടെ ഏജന്റുമാര്‍, എന്നിവര്‍ കൗണ്ടിംഗില്‍ പ-ങ്കെടുത്തു.

ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി:വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്‌ജം

വൈപ്പിന്‍ :ദ്വീപിലെ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്‌, നായരമ്പലം, ഞാറക്കല്‍ ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ നടക്കുന്ന ചെറായി രാമവര്‍മ്മ യൂണിയന്‍ ഹൈസ്‌കൂളില്‍ ക്രമീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായി.
ഇന്ന്‌ രാവിലെ 8 ന്‌ വോട്ടെണ്ണല്‍ ആരംഭിക്കും.ഉദ്യോഗസ്‌ഥര്‍ രാവിലെ 7ന്‌ ഹാജരാകണം. വൈപ്പിന്‍ ബ്ലോക്ക്‌ മേഖലയില്‍ പെട്ട അഞ്ച്‌ ഗ്രാമ പഞ്ചായത്ത്‌ വാര്‍ഡുകളിലേയും ജില്ലാ പഞ്ചായത്ത്‌ ചെറായി,ഞാറക്കല്‍ ഡിവിഷനുകളാണ്‌ ചെറായിയില്‍ എണ്ണുന്നത്‌. വൈപ്പിന്‍ ബ്ലോക്കിലെ 14 ഡിവിഷനുകളും ഇതില്‍ ഉള്‍പ്പെടും. ജില്ലാപഞ്ചായത്ത്‌ ചെറായി ഡിവിഷനിലെ 43 വാര്‍ഡുകളിലെയും ഞാറക്കല്‍ ഡിവിഷനിലെ 45 വാര്‍ഡുകളിലെ വോട്ടുകളും ഇതില്‍ ഉള്‍പ്പെടും.. ജില്ലാ പഞ്ചായത്ത്‌ വൈപ്പിന്‍ ഡിവിഷന്‍,എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്‌ ഇടപ്പള്ളി ബ്ലോക്കിലായതിനാല്‍ ഇത്‌ തൃക്കാക്കര ഭാരതമാതാ കോളേജിലാണ്‌ എണ്ണുന്നത്‌. രാമവര്‍മ്മ സ്‌കൂളില്‍ 15 കൗണ്‍ണ്ടിംഗ്‌ ടേബിളുകളാണ്‌ സജ്‌ജമാക്കിയിട്ടുള്ളത്‌. ഇതില്‍ പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിനു ആറും നായരമ്പലം ഗ്രാമ പഞ്ചായത്തിന്‌ മുന്നും ബാക്കിയുള്ള 3 ഗ്രാമപഞ്ചായത്തുകള്‍ക്ക്‌ രണ്ട്‌ വീതമാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. കൗണ്‍ണ്ടിംഗ്‌ ഏജന്റ്‌മാര്‍ക്കുള്ള പാസുകള്‍ ബ്ലോക്ക്‌ പഞ്ചായത്തിലും ഗ്രാമപഞ്ചായത്തുകളിലുമായി വിതരണം ചെയ്‌തു. ഇന്ന്‌ രാവിലെ എട്ടിനാണ്‌ വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം പോസ്‌റ്റല്‍ വോട്ടുകളാണ്‌ എണ്ണുന്നത്‌. ഇതിനുശേഷം ഇലക്‌ട്രോണിക്‌സ് ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. ആദ്യ ഫലം ഔദ്യോഗികമായി ഒമ്പതരയോടെ അറിയാന്‍ കഴിയുമെന്നാണ്‌ പ്രതിക്ഷ. പോലീസ്‌ സന്നാഹവും ക്രമീകരിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 13 Dec 2025 05.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW