Wednesday, March 11, 2026 Last Updated 53 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 05.14 AM

വോട്ടെണ്ണല്‍; കൂട്ടലും കിഴിക്കലുമായി മുന്നണികള്‍

uploads/news/2025/12/815638/3.jpg

കൊയിലാണ്ടി: തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള പോളിങ്‌ കഴിഞ്ഞതിന്‌ ശേഷം അടിയൊഴുക്കുകള്‍ വിലയിരുത്തിയും കൂട്ടലും കിഴിക്കലുമായി വിജയ പ്രതീക്ഷകള്‍ പങ്കുവെച്ച്‌ മുന്നണികള്‍. അനുമാനങ്ങള്‍ വിട്ട്‌ യഥാര്‍ഥ ജനഹിതം ഇന്നറിയാന്‍ കഴിയും. രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്‌റ്റല്‍ ബാലറ്റുകളാണ്‌ എണ്ണുക. ഗ്രാമപഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌, നഗരസഭകളുടെ പോസ്‌റ്റല്‍ ബാലറ്റുകള്‍ അതത്‌ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വരണാധികാരികളുടെ ടേബിളിലാണ്‌ വോട്ടെണ്ണുക. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്‌റ്റല്‍ ബാലറ്റുകള്‍ കലക്‌ടറേറ്റിലെ ജില്ലാ പ്ലാനിങ്‌ ഹാളില്‍ ജില്ലാ കലക്‌ടറുടെ നേതൃത്വത്തിലാണ്‌ എണ്ണുക. വോട്ടെണ്ണല്‍ ദിനത്തില്‍ രാവിലെ 8 മണിക്കകം വന്ന പോസ്‌റ്റല്‍ ബാലറ്റുകള്‍ മാത്രമാണ്‌ എണ്ണുക.
ഓരോ വാര്‍ഡിലേയും മെഷിനുകള്‍ 7 മണിയോടുകൂടി കൗണ്ടിങ്‌ ഹാളിലേക്ക്‌ വോട്ടെണ്ണുന്നതിനായി കൊണ്ടുപോകും. ഒരു വാര്‍ഡിലെ എല്ലാ പോളിങ്‌ സ്‌റ്റേഷനുകളിലേയും മെഷിനുകള്‍ ഒരു ടേബിളില്‍ തന്നെയാണ്‌ എണ്ണുക. സ്‌ഥാനാര്‍ഥിയുടെയോ അവര്‍ നിയോഗിച്ച ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ്‌ ഓരോ ടേബിളിലും വോട്ടെണ്ണുക.
കൊയിലാണ്ടി നഗരസഭയുടെ വോട്ടെണ്ണല്‍ കൊയിലാണ്ടി ജി.വി.എച്ച്‌.എസ്‌.എസിലും, പന്തലായനി ബ്ലോക്ക്‌ പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തുകളിലേയും വോട്ടെണ്ണല്‍ കൊയിലാണ്ടി ഗവ. മാപ്പിള ഹയര്‍ സെക്കന്ററി സ്‌കൂളിലും നടക്കും. പയേ്ാേളി നഗരസഭയുടെ വോട്ടെണ്ണല്‍ പയേ്ോളി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലും, മേലടി ബ്ലോക്ക്‌ പഞ്ചായത്തിന്റെയും അതിനു കീഴിലുള്ള ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ പയേ്ോളി തിക്കോടിയന്‍ സ്‌മാരക ഹയര്‍ സെക്കന്ററി സ്‌കൂളിലും നടക്കും.

Ads by Google
Advertisement
Saturday 13 Dec 2025 05.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW