Wednesday, March 11, 2026 Last Updated 30 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 05.14 AM

നീലേശ്വരം, കൊടുവള്ളി സ്‌കൂളുകളില്‍ വോട്ടെണ്ണല്‍; കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

uploads/news/2025/12/815637/2.jpg

മുക്കം: രണ്ട്‌ ഘട്ടങ്ങളിലായി നടന്ന ത്രിതല പഞ്ചായത്ത്‌ തെരഞ്ഞടുപ്പ്‌ ഫലങ്ങള്‍ക്കുള്ള വോട്ടെണ്ണല്‍ നീലേശ്വരം, കൊടുവള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ സജ്‌ജമായി. കനത്ത സുരക്ഷ സംവിധാനത്തില്‍ എല്ലാ വിധ ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്‌.
എസ്‌.ഐ സുതീഷ്‌, എ.എസ്‌.ഐ റഫീഖ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍ ഷഫീഖ്‌ നീലിയാനിക്കല്‍, എ.ആര്‍ സുഭീഷ്‌, അബു സഹീര്‍ തുടങ്ങി ജില്ല സായുധസേന, ലോക്കല്‍ പോലീസ്‌, അതേസമയം ഡി.വൈ.എസ്‌.പി ബൈജു, താമരശേരി പോലിസ്‌ ഓഫിസര്‍ സി. അലവി, മുക്കം പോലീസ്‌ ഇന്‍സ്‌പക്‌ടര്‍ ആനന്ത്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോളിങ്‌ സ്‌റ്റേഷനില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. രാവിലെ 8 മണിയോടെ വോട്ടെണ്ണല്‍ തുടങ്ങുന്നത്‌. ആദ്യ റൗണ്ടില്‍ മേശകളില്‍ എത്തിച്ച പോസ്‌റ്റല്‍ വോട്ടുകളാണ്‌ എണ്ണി തുടങ്ങുന്നത്‌. ഇവ പൂര്‍ത്തിയാക്കിയതിന്‌ ഒരോ റൗണ്ടുകളിലും ആറ്‌ വീതം ബൂത്തുകളിലെ മെഷിനുകളിലെ വോട്ടുകളൂടെ എണ്ണല്‍ നടപടിയിലേക്ക്‌ നീങ്ങും. തുടക്കത്തില്‍ ഒന്ന്‌ മുതല്‍ ആറ്‌ ഡിവിഷനുകളിലെ സ്‌ഥാനാര്‍ഥികള്‍ക്കും എജന്റുമാര്‍ക്കും, കൗണ്ടിങ്‌ ഉദാ്യേഗസ്‌ഥര്‍ക്കുമാണ്‌ പ്രവേശനം. ഒരോ ബൂത്തിലും സ്‌ഥാനാര്‍ഥിയും ഏജന്റുമാരടക്കം മൂന്ന്‌ പേര്‍ക്കാണ്‌ പ്രവേശനം.
തെരഞ്ഞടുപ്പ്‌ അധികൃതരുടെ ഒപ്പിട്ട ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക്‌ മാത്രമേ വോട്ടുകള്‍ എണ്ണുന്ന കൗണ്ടറുകളില്‍ പ്രവേശനമുണ്ടാകുകയുള്ളു. നിശ്‌ചയിച്ച ക്രമമനുസരിച്ച്‌ പ്രവേശനത്തിനുള്ള സൗകര്യത്തിന്‌ സ്‌ഥാനാര്‍ഥികള്‍ക്ക്‌ പുറത്ത്‌ ഇരിക്കാന്‍ പവലിയനില്‍ പ്രത്യേകം ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. എണ്ണം പൂര്‍ത്തിയാക്കിയ ഒരോ ഡിവിഷനിലെയും ഫലപ്രഖ്യാപനവും റിട്ടേണിങ്‌ ഓഫിസര്‍ അറിയിക്കും. മുക്കം നഗരസഭയില്‍ 34 ബൂത്തുകളിലെ ഫലമാണ്‌ പ്രഖ്യാപിക്കേണ്ടത്‌. ഇതിനാല്‍ അവസാന റൗണ്ടിലെ എണ്ണം നാല്‌ ബൂത്തുകളില്‍ നടക്കുക. വോട്ടണ്ണല്‍ കേന്ദ്രത്തില്‍ മൊബൈല്‍, ക്യാമറകള്‍, ഇലക്രേ്‌ടാണിക്ക്‌ ഉപകരണങ്ങള്‍ കൊണ്ട്‌ വരുന്നതും പൂര്‍ണ്ണമായും വിലക്കിയതായി റിട്ടേണിങ്‌ ഓഫീസര്‍ അറിയിച്ചു. കൊടുവള്ളി നഗരസഭയില്‍ മുപ്പത്തിയേഴ്‌ ബൂത്തുകളില്‍ കൊടുവള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലാണ്‌ വോട്ടണ്ണല്‍ കേന്ദ്രം. ഒരോ റൗണ്ട്‌ ശരാശരി 15 മിനുട്ടുകള്‍ കൊണ്ട്‌ പൂര്‍ത്തിയാക്കും. പോസ്‌റ്റല്‍ വോട്ടുകള്‍ 1015 മിനുട്ടുകള്‍ കൊണ്ട്‌ എണ്ണി പൂര്‍ത്തിയാക്കും. ഒരോ റൗണ്ടും പൂര്‍ത്തിയാക്കുന്നതിനനുസരിച്ച്‌ ഫലം അറിയിക്കുന്നത്‌. 10 മണിയോടെ ഏതാണ്ട്‌ ഏത്‌ മുന്നണിക്കാണ്‌ ലീഡ്‌ അറിയാനാവും. 12 മണിക്കുള്ളില്‍ തന്നെ മുഴുവന്‍ ഡിവിഷനുകളിലെ വിജയപ്രഖ്യാപനം നടത്താനാവും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പൂര്‍ണ്ണമായും ഹരിതച്ചട്ടം പാലിക്കണം. സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത്‌ മേഖലയില്‍ പരിപൂര്‍ണ്ണമായും സുരക്ഷ വലയത്തിലാണ്‌. നീലേശ്വരം പാതയിലൂടെ കടന്ന്‌ പോകുന്ന വാഹനങ്ങള്‍ക്ക്‌ പ്രത്യേക ട്രാഫിക്‌ സംവിധാനവും ഏര്‍പ്പെടുത്തി കഴിഞ്ഞു.

Ads by Google
Advertisement
Saturday 13 Dec 2025 05.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW