-->
കോട്ടയം: സ്വന്തമായി നിര്‍മിച്ച ക്രിസ്‌മസ് നക്ഷത്രങ്ങളുടെ വിപണനവുമായി കോട്ടയം നാട്ടകം ഗവ.പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥികള്‍. ഇലക്രേ്‌ടാണിക്‌സ് എന്‍ജിനീയറിങ് രണ്ട്, മൂന്ന് വര്‍ഷ വിദ്യാര്‍ഥികളാണ് എല്‍ഇഡി നക്ഷത്രങ്ങള്‍ നിര്‍മിച്ചത്. കോളേജിന് മുന്‍പില്‍ എം.സി.റോഡരികില്‍ സ്‌റ്റാളിട്ട് ഇവര്‍ ആവശ്യക്കാര്‍ക്ക് വില്‍പ്പന തുടങ്ങി. മ
ുന്‍വര്‍ഷം ഇവരുടെ നക്ഷത്രങ്ങള്‍ക്ക് ആവശ്യക്കാരേറെയായിരുന്നു. അതിനാല്‍ ഇത്തവണ ഡിസംബര്‍ ആദ്യദിനങ്ങളില്‍ തന്നെ നക്ഷത്രങ്ങള്‍ നിര്‍മിച്ചുതുടങ്ങി. കോളേജിലെ ഇന്‍ഡസ്‌ട്രി ഓണ്‍ ക്യാമ്പസുമായി സഹകരിച്ച് ഇലക്രേ്‌ടാണിക്‌സ് അസോസിയേഷനാണ് നേതൃത്വം നല്‍കുന്നത്. പ്രിന്‍സിപ്പല്‍ ഡോ.എന്‍.ഡി.ആഷ, എച്ച്.ഒ.ഡി എം.ആര്‍.സുമ, ലക്‌ചറര്‍ പി.എന്‍.സ്വപ്‌ന, ട്രേഡ് ഇന്‍സ്‌ട്രക്‌ടര്‍ വി.രാജേഷ്‌കുമാര്‍, ഇന്‍ഡസ്‌ട്രി ഓണ്‍ ക്യാമ്പസ് കോ-ഓര്‍ഡിനേറ്റര്‍ വിഷ്‌ണു മോഹന്‍ എന്നിവരാണ് കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നത്.