Wednesday, March 11, 2026 Last Updated 17 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 08.12 AM

കെ. വി. ജോസഫ്‌ റമ്പാന്റെ വിയോഗത്തില്‍ വേദനയോടെ ഓര്‍ത്തഡോക്‌സ് സഭയും വിശ്വാസികളും

uploads/news/2025/12/815544/1.jpg

കോട്ടയം: മലങ്കരയുടെ ചരിത്രത്തിനൊപ്പം നടന്ന കെ. വി. ജോസഫ്‌ റമ്പാന്റെ വിയോഗത്തില്‍ വേദനയോടെ ഓര്‍ത്തഡോക്‌സ് സഭയും വിശ്വാസികളും. പ്രാര്‍ഥനയെ ഏറെ സ്‌നേഹിച്ച്‌, വിശുദ്ധ ജീവിതം നയിച്ചിരുന്ന റമ്പാന്റെ വിയോഗം സഭയ്‌ക്കു തീരാനഷ്‌ടമാണ്‌.പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാബാവായുടെ വിശ്വസ്‌തനായിരുന്നു ജോസഫ്‌ റമ്പാന്‍.
''വിനയസ്വരൂപനായ ശിഷ്യന്‍ എനിക്കു പ്രായമായി, നീ എന്റെ കൂടെ നില്‍ക്ക്‌'' എന്ന ബാവായുടെ ഈ വാക്കുകളോടു സമ്മതം മുളിയ ചെറുപ്പക്കാരന്‍ പിന്നീട്‌ ബാവയുടെ സന്തത സഹചാരിയായി. 1962ല്‍ ഇം?ിഷില്‍ ബിരുദം പൂര്‍ത്തിയാക്കി എം.എയ്‌ക്ക് പോകാനുള്ള ആഗ്രഹവുമായി കാതോലിക്കാബാവായെ സമീപിച്ചപ്പോഴായിരുനനു നിര്‍ണായക ചോദ്യം.ബാവായുടെ സെക്രട്ടറി ടി.ജി.സലറിയ അച്ചന്‍ എം.ഡിയില്‍ ജോലി കിട്ടിയ സമയമായിരുന്നു അത്‌, തന്നോടുകൂടെ നില്‍ക്കാമോയെന്ന ചെറുപ്പക്കാരനോടുള്ള ബാവായുടെ ചോദ്യത്തില്‍ മറുത്തോന്നും ആലോചിക്കാതെ സമ്മതം മൂളി.
രാവിലെ പത്രവും, വൈകിട്ട്‌ വേദപുസ്‌തകവും, എഴുത്തുകളും, പള്ളികളില്‍നിന്നു വരുന്ന അപേക്ഷകളുമെല്ലാം വായിച്ചു കേള്‍പ്പിക്കണമായിരുന്നു. 1964-ല്‍ പരിശുദ്ധ ബാവാ കാലം ചെയ്യുന്നതുവരെ ശിഷ്യനായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു. പരിശുദ്ധ പാമ്പാടി തിരുമേനിയുടെ പ്രവര്‍ത്തനങ്ങളില്‍ അകൃഷ്‌ടനായിരുന്നു. നിലയ്‌ക്കല്‍ കണ്‍വന്‍ഷന്‍ സമയത്തായിരുന്നു തിരുമേനിയുമായി കൂടുതല്‍ അടുത്തിടപഴകന്‍ അവസരം ലഭിച്ചത്‌ കോട്ടയം ഭദ്രാസനത്തിലെ തോട്ടയ്‌ക്കാട്‌ മാര്‍ അപ്രേം, തോട്ടയ്‌ക്കാട്‌ ബോ ലഹേം, കൊല്ലാട്‌ സെന്റ്‌റ് പോള്‍സ്‌, വെള്ളുക്കുട്ട സെന്റ്‌ തോമസ്‌, വാകത്താനം പുത്തന്‍ചന്ത സെന്റ്‌റ് ജോര്‍ജ്‌, ഞാലിയാകുഴി മാര്‍ ഗ്രിഗോറിയോസ്‌, കോത്തല സെന്റ്‌ മേരീസ്‌ സെഹിയോന്‍, പള്ള കാരമൂട്‌ സെന്റ്‌റ് മേരീസ്‌ സെഹിയോന്‍, പാത്താമുട്ടം സെന്റ്‌ മേരീസ്‌ തുടങ്ങിയ പള്ളികളില്‍ വികാരിയായി സേവനമനുഷ്‌ഠിച്ചിട്ടുള്ള റമ്പാന്‍ വിശ്വാസികളുടെ പ്രിയ വൈദികനായിരുന്നു.
അനുശോചിച്ചു

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മുതിര്‍ന്ന വൈദികനായിരുന്ന കെ വി ജോസഫ്‌ റമ്പാന്റെ നിര്യാണത്തില്‍ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാ ബാവാ അനുശോചിച്ചു. ആത്മീയ ജീവിതത്തിലെ ഉപദേശകനെയാണ്‌ കെ.വി ജോസഫ്‌ റമ്പാന്റെ വേര്‍പാടിലൂടെ നഷ്‌ടമാകുന്നതെന്ന്‌ പരിശുദ്ധ ബാവാ പറഞ്ഞു. മുന്‍ കാതോലിക്കാ ബാവാമാര്‍ക്കൊപ്പം പ്രധാന പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്തും, ആരാധനകളെക്കുറിച്ച്‌ ആഴത്തിലുള്ള അറിവും സഭയ്‌ക്കും തന്റെ ശിഷ്യഗണത്തിനും അദ്ദേഹം പകര്‍ന്നു നല്‍കിയെന്നും ബാവ അനുസ്‌മരിച്ചു.

Ads by Google
Advertisement
Friday 12 Dec 2025 08.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW