-->
പാലാ:ബി.എസ്.എന്‍.എല്‍ പാലാ കസ്‌റ്റമര്‍ സെന്റര്‍ അടച്ച പൂട്ടല്‍ ഭീതിയില്‍. ഉപയോക്‌താക്കള്‍ക്ക് ഇവിടെ ലഭിക്കേണ്ട സേവനങ്ങള്‍ വേണ്ട രീതിയില്‍ ലഭിക്കാതായിട്ട് മാസങ്ങളായി.
നെറ്റ് വര്‍ക്ക് ശരിയായി ലഭിക്കുന്നില്ല, പുതിയ സിം ആക്‌ടിവേറ്റ് ആകാന്‍ കാലതാമസം ആകുന്നു തുടങ്ങി നിരവധി പരാതികളാണ് ഉയരുന്നത്. ഇവിടെനിന്നുള്ള സേവനം ഘട്ടം ഘട്ടമായി നിര്‍ത്തി സ്‌ഥാപനം
കോട്ടയത്തെ ഓഫീസിലേക്ക് ലയിപ്പിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്നാണ് ആക്ഷേപം
.അങ്ങിനെ വന്നാല്‍ പാലാ, ഈരാറ്റുപേട്ട, കിടങ്ങൂര്‍, രാമപുരം, കുറവിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ ബി.എസ്.എന്‍.എല്‍ ഉപയോക്‌താക്കള്‍ കോട്ടയത്തെ ആശ്രയിക്കേണ്ടി വരുന്ന അവസ്‌ഥയുണ്ടാവും.
ടെലികോം മേഖലയില്‍ പ്രഥമ സ്‌ഥാനം വഹിക്കുന്ന ബി.എസ്.എന്‍.എല്‍,പാലായിലെ കസ്‌റ്റമര്‍ കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍
നടത്തുന്ന നീക്കം ആയിരക്കണക്കായ ബി.എസ്.എന്‍.എല്‍ഗുണഭോക്‌താക്കള്‍ക്ക് തിരിച്ചടിയും കമ്പനിക്ക് കനത്ത സാമ്പത്തിക നഷ്‌ടം വരുത്തിവയ്‌ക്കുമെന്നുറപ്പാണ്.
പാലായിലെ കസ്‌റ്റമര്‍ കെയര്‍ സെന്‍റര്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. ആവശ്യം ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന് പാലാ മണ്ഡലം പ്രസിഡന്റ് ജി.അനീഷ് കത്തയച്ചു.