Thursday, March 12, 2026 Last Updated 32 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 08.12 AM

രണ്ടാം ദിനത്തിലും അവകാശവാദങ്ങള്‍ക്കു കുറവില്ല പഞ്ചായത്തുകളില്‍ നടന്നത്‌ വാശിയേറിയ പോരാട്ടം

കോട്ടയം: പോളിങ്ങ്‌ കഴിഞ്ഞു രണ്ടു ദിനം പിന്നിട്ടെങ്കിലം കൂട്ടലും കിഴിക്കലും അവസാനിപ്പിക്കാതെ പാര്‍ട്ടികളും സ്‌ഥാനാര്‍ഥികളും. പോളിങ്ങിനു പിന്നാലെ വിജയം അവകാശപ്പെട്ട പലരും പിന്നോട്ടു പോകുന്നതും അപ്രതീക്ഷിതമായി ചിലര്‍ വിജയപ്രതീക്ഷ പങ്കുവയ്‌ക്കുന്നതും പിന്നാലെ കണ്ടു. നഗരത്തോടു ചേര്‍ന്നു കിടക്കുന്ന പഞ്ചായത്തുകളില്‍ മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലാണ്‌.
വിജയപുരം പഞ്ചായത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തി വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നാണ്‌ യു.ഡി.എഫ്‌. പ്രതീക്ഷ.
കഴിഞ്ഞ തവണ വിജയിച്ച ചില വാര്‍ഡുകള്‍ കിട്ടില്ലെങ്കിലും പകരമായി പുതിയതു ലഭിക്കുമെന്നു നേതൃത്വം വിശ്വസിക്കുന്നു. എന്നാല്‍, ഇത്തവണ ഭരിക്കാനാവശ്യമായ സീറ്റിലേക്ക്‌ എത്താന്‍ കഴിയുമെന്നാണ്‌ എല്‍.ഡി.എഫ്‌. വിശ്വാസം. നില മെച്ചപ്പെടുത്തുമെന്നു ബി.ജെ.പിയും പറയുന്നു.
പനച്ചിക്കാട്‌ പഞ്ചായത്തില്‍ മൂന്നു മുന്നണികളും ആത്മവിശ്വാസത്തിലാണ്‌. ഇത്തവണ അഞ്ചു വര്‍ഷവും അലോസരമില്ലാതെ ഭരിക്കാന്‍ ആവശ്യമായ സീറ്റാണ്‌ യു.ഡി.എഫ്‌ കണക്കുകൂട്ടലിലുള്ളത്‌. നില മെച്ചപ്പെടുത്തുമെന്നും നേതാക്കള്‍ പറയുന്നു. എല്‍.ഡി.എഫും ഭരിയ്‌ക്കാന്‍ ആവശ്യമായ സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ്‌ പങ്കുവയ്‌ക്കുന്നത്‌. ആരു ഭരിക്കണമെന്ന്‌ നിശ്‌ചയിക്കുന്ന രീതിയില്‍ സീറ്റുകളുടെ എണ്ണം വര്‍ധിക്കുമെന്നാണ്‌ ബി.ജെ.പി. വാദം.
തിരുവാര്‍പ്പില്‍ ഒന്നോ രണ്ടോ സീറ്റുകളുടെ എണ്ണത്തില്‍ മാറ്റമുണ്ടാകാമെങ്കിലും വിജയത്തില്‍ കവിഞ്ഞൊന്നും എല്‍.ഡി.എഫ്‌. പ്രതീക്ഷിക്കുന്നില്ല.
കഴിഞ്ഞ തവണ വിജയിച്ച ചില വാര്‍ഡുകളില്‍ ഇത്തവണ ഇടതു മുന്നണി പരാജയം ഭയക്കുന്നുണ്ട്‌. പടിഞ്ഞാറന്‍ മേഖലകളിലെ ചില വാര്‍ഡുകളിലൊഴിച്ച്‌ വിജയം ഉറപ്പാണെന്നും ഭരണം പിടിക്കുമെന്നും യു.ഡി.എഫ്‌. അവകാശപ്പെടുന്നു.
ഭരണ പ്രതീക്ഷയില്ലെങ്കിലും സീറ്റുകളുടെ എണ്ണത്തിലെ വര്‍ധനയിലാണ്‌ ബി.ജെ.പി. പ്രതീക്ഷ.
മൂന്നു മുന്നണികളും വിജയം പ്രതീക്ഷിക്കുകയാണ്‌ അയ്‌മനം പഞ്ചായത്തില്‍. ശക്‌തരെ സ്‌ഥാനാര്‍ഥികളാക്കിയതിനാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റോടെ ഭരണത്തില്‍ തുടരുമെന്ന്‌ എല്‍.ഡി.എഫ്‌. പറയുന്നു. ഭരണത്തിനാവശ്യമായ സീറ്റിലേക്ക്‌ എത്താന്‍ കഴിയുമെന്നാണ്‌ യു.ഡി.എഫ്‌. കണക്കുകൂട്ടല്‍. എന്നാല്‍, വമ്പന്‍ അട്ടിമറിയിലൂടെ ഭരണം പിടിക്കാന്‍ കഴിയുമെന്നാണ്‌ ബി.ജെ.പി. കണക്കുകൂട്ടല്‍.

Ads by Google
Advertisement
Friday 12 Dec 2025 08.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW