-->
ഇലഞ്ഞി: ഇന്ത്യന്‍ സായുധ സേനയുടെ ധീരതയും ത്യാഗവും ആദരിക്കുന്നതിനായി ഇന്ത്യന്‍ ആംഡ് ഫോഴ്‌സസ് ഫ്‌ളാഗ് ഡേ വിസാറ്റ് എന്‍ജിനീയറിംഗ് കോളജില്‍ കോട്ടയം എന്‍.സി.സി. 16 കെ. ബറ്റാലിയന്റെ നേതൃത്വത്തില്‍ ആചരിച്ചു. സി.ആര്‍.പി.എഫ്. അസിസ്‌റ്റന്റ് കമാന്ററായി സേവനമനുഷ്‌ഠിച്ച് വി.ആര്‍. ചന്ദ്രശേഖരന്‍ നായര്‍ ദിനാചരണം ഉദ്‌ഘാടനം ചെയ്‌തു. കോളജ് ചീഫ് അഡൈ്വസര്‍ ഡോ. ഏബ്രഹാം ചെട്ടിശ്ശേരി അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ജസ്‌റ്റിന്‍ ജോസ്, അസിസ്‌റ്റന്റ് പ്രഫ. റോണ്‍ ജോയി, പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഷാജി ആറ്റുപുറം, വി.ഒ. ഹരിനന്ദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ മുതിര്‍ന്ന എന്‍.സി.സി. കേഡറ്റുകള്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു.