-->
കല്‍പ്പറ്റ: വയനാട്ടില്‍ രാഷ്ര്‌ടീയ, സമൂഹിക, സാംസ്‌കാരിക, കായിക, ആത്മീയ രംഗങ്ങളിലെ പ്രമുഖര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു തിരുനെല്ലി പഞ്ചായത്തിലെ എടയൂര്‍ക്കുന്ന് എല്‍.പി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.
മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം മാനന്തവാടി ഗവ.എല്‍.പി സ്‌കൂളിലെ ബൂത്തില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് നെന്‍മേനി പഞ്ചായത്തിലെ മംഗളംകാര്‍പ്പ് സെന്റ് തോമസ് സ്‌കൂളിലെ ബൂത്തിലും ബത്തേരി രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് ബത്തേരി സെന്റ് ജോസഫ്‌സ് ഇം?ീഷ് മീഡിയം സ്‌കൂളിലെ ബൂത്തിലും വാട്ട് ചെയ്‌തു. ബത്തേരി നിയോജകമണ്ഡലം എം.എല്‍.എ ഐ.സി. ബാലകൃഷ്‌ണന്‍ പൂതാടി പഞ്ചായത്തിലെ കേണിച്ചിറ ഇന്‍ഫന്റ് ജീസസ് സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്‌തു. ഭാര്യക്കും മകള്‍ക്കുമൊപ്പമാണ് എം.എല്‍.എ ബൂത്തിലെത്തിയത്.
മകള്‍ ആര്യ കൃഷ്‌ണ കന്നി വോട്ടാണ് ചെയ്‌തത്. കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ ടി. സിദ്ദിഖ് കല്‍പ്പറ്റ എന്‍.എസ്.എസ് സ്‌കൂളിലെ ബൂത്തിലും ദേശീയ വനിതാ ക്രിക്കറ്റ് താരം സജ്‌ന സജീവന്‍ മാനന്തവാടി ഗവ. യു.പി സ്‌കൂളിലെ ബൂത്തിലും സമ്മതിദാനാവകാശം വിനിയോഗിച്ചു. എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ ഒ.കെ. ജോണി അസംപ്‌ഷന്‍ സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.
വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടി ബത്തേരി മുനിസിപ്പല്‍ ഹാളിലെ ബൂത്തിലും കേരള സെറാമിക്‌സ് ലിമിറ്റഡ് മുന്‍ ചെയര്‍മാന്‍ കെ.ജെ. ദേവസ്യ ബത്തേരി മുനിസിപ്പാലിറ്റിയിലെ ബീനാച്ചി ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ ബൂത്തിലും പൗള്‍ട്രി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പി.കെ. മൂര്‍ത്തി മേപ്പാടി പഞ്ചായത്തിലെ ഹരിശ്രീ വായനശാലയിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.