Wednesday, March 11, 2026 Last Updated 58 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 04.47 AM

ജില്ലയില്‍ 78.15 ശതമാനം പോളിങ്‌

uploads/news/2025/12/815516/1.jpg

കല്‍പറ്റ: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞടുപ്പില്‍ വയനാട്‌ ജില്ലയില്‍ വന്‍ പോളിങ്‌. ജില്ലയില്‍ വൈകിട്ട്‌ 78.15 ശതമാനം പോളിങ്ങാണ്‌ രേഖപ്പെടുത്തിയത്‌. വയനാട്ടില്‍ 6,47,378 വോട്ടര്‍മാരില്‍ 5,05,401 പേര്‍ വോട്ട്‌ ചെയ്‌തു. 3,13,049 പുരുഷ വോട്ടര്‍മാരില്‍ 2,42,973 പേരും (77.62 ശതമാനം) 3,34,321 സ്‌ത്രീ വോട്ടര്‍മാരില്‍ 2,62,425 പേരും (78.49 ശതമാനം) വോട്ട്‌ ചെയ്‌തു. എട്ട്‌ ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരില്‍ മൂന്ന്‌ പേരും (37.5 ശതമാനം) വോട്ട്‌ ചെയ്‌തു.
സംസ്‌ഥാനത്ത്‌ ഇന്നലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്‌ നടന്ന ഏഴു ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ്‌ നടന്നത്‌ വയനാട്ടിലാണ്‌.
ജില്ലയിലെ നാല്‌ ബ്ലോക്കുകളില്‍ ഏറ്റവും കൂടുതല്‍ വോട്ട്‌ രേഖപ്പെടുത്തിയത്‌ കല്‍പ്പറ്റ ബ്ലോക്ക്‌ പഞ്ചായത്തിലാണ്‌. ആകെയുള്ള 1,25,388 വോട്ടില്‍ 79.93 ശതമാനം പേരും വോട്ട്‌ ചെയ്‌തു. ഏറ്റവും കുറവ്‌ പനമരം ബ്ലോക്ക്‌ പഞ്ചായത്തിലാണ്‌.
ആകെയുള്ള 1,05,982 വോട്ടര്‍മാരില്‍ 74.73 ശതമാനം പേരാണ്‌ വോട്ട്‌ ചെയ്‌തുള്ളൂ. ബത്തേരി ബ്ലോക്കില്‍ ആകെയുള്ള 1,15,816 വോട്ടര്‍മാരില്‍ 79.5 ശതമാനം പേര്‌ വോട്ട്‌ ചെയ്‌തപ്പോള്‍ മാനന്തവാടി ബ്ലോക്കില്‍ ആകെയുള്ള വോട്ടര്‍മാരില്‍ 78.54ശതമാനം പേരും വോട്ട്‌ ചെയ്‌തു. ജില്ലയിലെ മൂന്ന്‌ മുന്‍സിപ്പാലിറ്റിയിലേക്കുമായി 77.48 ശതമാനം പോളിങ്‌ നടന്നു. കല്‍പ്പറ്റ മുന്‍സിപാലിറ്റിയിലേക്ക്‌ 77.26 ശതമാനവും സുല്‍ത്താന്‍ ബത്തേരി മുന്‍സിപാലിറ്റിയിലേക്ക്‌ 77.48 ശതമാനവും മാനന്തവാടി മുന്‍സിപാലിറ്റിയിലേക്ക്‌ 78.68 ശതമാനവും പോളിങ്‌ രേഖപ്പെടുത്തി. തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വോട്ടിങ്‌ സമാധാനപരമായിരുന്നു.
രാവിലെ ഏഴ്‌ മണിക്ക്‌ തന്നെ എല്ലായിടത്തും വോട്ടിങ്‌ ആരംഭിച്ച എങ്കിലും ഡിസംബറിലെ കനത്ത തണുപ്പ്‌ മൂലം ജനങ്ങള്‍ എത്താത്തതിനാല്‍ രാവിലെ 10 മണി വരെ പല വോട്ടിങ്‌ കേന്ദ്രങ്ങളിലും ശതമാനം കുറവായിരുന്നു. എന്നാല്‍ വൈകുന്നേരത്തോടു കൂടി ജില്ലയില്‍ പല ബൂത്തുകളിലേക്കും ജനങ്ങളുടെ ഒഴുക്കാണ്‌ അനുഭവപ്പെട്ടത്‌. ബത്തേരി താലൂക്കിലെ നാല്‌ ബൂത്തുകളില്‍ വോട്ടിങ്‌ മെഷീന്‍ തകരാര്‍ മൂലം അരമണിക്കൂര്‍ സമയത്തോളം വോട്ടിങ്‌ നിര്‍ത്തേണ്ടിവന്നു.
ബത്തേരി നായര്‍ സഭയിലെ കൈവെട്ട്‌ മൂല ഡിവിഷനിലെ പഴുപ്പത്തൂര്‍ ജി.എല്‍.പി സ്‌കൂള്‍, നെന്മേനി പഞ്ചായത്തിലെ ഈസ്‌റ്റ് ചീരാല്‍ പത്താം വാര്‍ഡില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലുമുക്ക്‌ ജി.എല്‍.പി സ്‌കൂള്‍ മൂലങ്കാവ്‌ ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ ബൂത്തുകളിലെ വോട്ടിങ്‌ മെഷീനാണ്‌ തകരാറിലായത്‌. ഇത്തരം ചെറിയ തകരാറുകള്‍ ഒഴിച്ചാല്‍ ജില്ലയില്‍ എവിടെയും മറ്റ്‌ അനിഷ്‌ട സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. അതിനാല്‍ തന്നെ ജില്ലയിലെ തെരഞ്ഞെടുപ്പ്‌ പ്രക്രിയ പൊതുവെ സാമാധന പൂര്‍വ്വമായിരുന്നു. അതേസമയം, വോട്ടിംഗ്‌ ശതമാത്തിലെ വന്‍ വര്‍ദ്ധനവ്‌ തങ്ങള്‍ക്ക്‌ അനുകൂലമാകുമെന്ന പ്രതീക്ഷയാണ്‌ എല്ലാ മുന്നണികളും പങ്കുവെക്കുന്നത്‌.

Ads by Google
Advertisement
Friday 12 Dec 2025 04.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW