Wednesday, March 11, 2026 Last Updated 28 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 04.46 AM

മനുഷ്യാവകാശ ദിനം: സെമിനാര്‍ സംഘടിപ്പിച്ചു

അമ്പലവയല്‍: സംസ്‌ഥാന ലഹരി വര്‍ജ്‌ജന മിഷന്‍ വിമുക്‌തിയുടെ ആഭിമുഖ്യത്തില്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഡിസംബര്‍ 10 മനുഷ്യാവകാശ ദിനത്തില്‍ മയക്കുമരുന്ന്‌ രഹിത നവകേരളം പ്രതിരോധവും പ്രതീക്ഷകളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡീന്‍ ഡോ. സി.കെ. യാമിനി വര്‍മ്മ സ്വാഗതം ആശംസിച്ചു. വയനാട്‌ ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷണര്‍ എ.ജെ. ഷാജി അധ്യക്ഷത വഹിച്ച ചടങ്ങ്‌ സിവില്‍ ജഡ്‌ജും, ഡിസ്‌ട്രിക്‌ട് ലീഗല്‍ സര്‍വീസസ്‌ അതോറിറ്റി സെക്രട്ടറിയുമായ കെ. അനീഷ്‌ ചാക്കോ ഉദ്‌ഘാടനം ചെയ്‌തു. ഗുരുകുലം കോളജ്‌ പ്രിന്‍സിപ്പല്‍ ഷാജന്‍ ജോസ്‌ മയക്കുമരുന്ന്‌ രഹിത നവകേരളം പ്രതിരോധവും പ്രതീക്ഷകളും എന്ന വിഷയത്തില്‍ സെമിനാര്‍ നയിച്ചു. വിമുക്‌തി മിഷന്‍ മാനേജറും അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ കമ്മീഷണറുമായ സജിത്‌ ചന്ദ്രന്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു. ബത്തേരി എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എം.കെ. സുനില്‍ നന്ദി പ്രകാശനം നടത്തി. വിമുക്‌തി മിഷന്‍ ജില്ല കോഡിനേറ്റര്‍ എന്‍.സി. സജിത്ത്‌കുമാര്‍ അച്ചൂരാനം നേതൃത്വം നല്‍കി. എന്‍.എസ്‌.എസ്‌. വളണ്ടിയര്‍ ലീഡര്‍ എ.കെ. അനാമിക, അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ രെഡവര്‍ എം.എം. ജോയ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ ഡ്രൈവര്‍ കെ.പി. വീരാന്‍ കോയ, പ്രിവന്റീവ്‌ ഓഫീസര്‍ കെ.വി. പ്രകാശന്‍, അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ (ഗ്രേഡ്‌) കെ.എം. സൈമണ്‍ സംബന്ധിച്ചു.

Ads by Google
Advertisement
Friday 12 Dec 2025 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW