-->
കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലയിലെ സിവില്‍ സേ്‌റ്റഷനില്‍ കെല്‍ട്രോണ്‍ മുഖേന താല്‍ക്കാലിക ലീസ് കണക്ഷന്‍ നല്‍കി കെഫോണ്‍. വയനാടിന് പുറമെ ഇടുക്കി, കാസര്‍ഗോഡ് ജില്ലകളിലെ സിവില്‍ സേ്‌റ്റഷനുകള്‍ക്കും കെ ഫോണ്‍ ലീസ് കണക്ഷന്‍ നല്‍കി. ജില്ലകളിലെ സിവില്‍ സേ്‌റ്റഷനുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടത്താനും, മോണിറ്ററിംഗ് റൂമുകളില്‍ വിവരങ്ങള്‍ തത്സമയം, കാര്യക്ഷമവും സുതാര്യവുമായ രീതിയില്‍ കൈമാറാനും സാധ്യമായി.
കെഫോണ്‍ നല്‍കുന്ന ഈ കണക്ഷന്‍ തെരഞ്ഞെടുപ്പ് അനുബന്ധ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും സഹായകരമാണ്. ഭരണ സ്‌ഥാപനങ്ങള്‍ക്ക് വിശ്വസനീയമായ ഡിജിറ്റല്‍ സൗകര്യം നല്‍കുന്നതില്‍ കെഫോണ്‍ പ്രതിജ്‌ഞാബദ്ധമാണെന്ന് കെഫോണ്‍ എം.ഡി ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു. സിവില്‍ സേ്‌റ്റഷനുകളില്‍ പ്രത്യേക കണക്ഷന്‍ നല്‍കുന്നതിലൂടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടത്തുകയും അഡ്‌മിനിസ്‌ട്രേറ്റീവ് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്ുകയയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഫലപ്രഖ്യാപന ദിനം വരെ ബന്ധപ്പെട്ട ജില്ലകളില്‍ കെഫോണ്‍ കണക്ഷന്‍ നല്‍കും.