-->
കോട്ടത്തറ: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്നാം ക്ലാസുകാര്‍ക്ക് വേണ്ടി കഥോത്സവം കുട്ടികളുടെ രചനകളുടെ പ്രകാശനം, പലഹാരമേള എന്നിവ സംഘടിപ്പിച്ചു. വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ടി. ബാബു പരിപാടി ഉദ്‌ഘാടനം ചെയ്‌തു കുഞ്ഞിതള്‍ എന്ന പത്രം, കുഞ്ഞിളം വരികള്‍ എന്ന കയെ്ഴെുത്ത് മാസിക എന്നിവയുടെ പ്രകാശനവും നടന്നു. കല്‍പ്പറ്റ എസ്.ഡി.എം എല്‍.പി സ്‌കൂളിലെ റിട്ട. പ്രധാനാധ്യാപിക ബാലാംബിക കുട്ടികള്‍ക്ക് വേണ്ടി കഥകള്‍ അവതരിപ്പിച്ചു.
ഒന്നാം ക്ലാസിലെ കുട്ടികളോടൊപ്പം അവരുടെ രക്ഷിതാക്കള്‍ക്കും കഥ പറയുന്നതിനായി കലോത്സവത്തില്‍ അവസരം നല്‍കിയത് ഏറെ ശ്രദ്ധേയമായി. പ്രധാനാധ്യാപിക രജനി, പി.ടി.എ പ്രസിഡന്റ് ഷാജഹാന്‍, എം.പി.ടി.എ പ്രസിഡന്റ് റൈഹാനത്ത്, എസ്.ആര്‍.ജി കണ്‍വീനര്‍ പി. സിന്ധു സംസാരിച്ചു.