-->
ബത്തേരി: തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബത്തേരി താലൂക്കില്‍ വോട്ടിംഗ് സമാധാനപരം. രാവിലെ ഏഴ് മണിക്ക് തന്നെ എല്ലായിടത്തും വോട്ടിംഗ് ആരംഭിച്ച എങ്കിലും ഡിസംബറിലെ കനത്ത തണുപ്പ് മൂലം ജനങ്ങള്‍ എത്താത്തതിനാല്‍ രാവിലെ 10 മണി വരെ പല വോട്ടിങ് കേന്ദ്രങ്ങളിലും ശതമാനം കുറവായിരുന്നു. ഇതിനിടെ ബത്തേരി താലൂക്കിലെ നാല് ബൂത്തുകളില്‍ വോട്ടിങ് മെഷീന്‍ തകരാര്‍ മൂലം അരമണിക്കൂര്‍ സമയത്തോളം വോട്ടിങ് നിര്‍ത്തേണ്ടിവന്നു. ബത്തേരി നായര്‍ സഭയിലെ കൈവെട്ട് മൂല ഡിവിഷനിലെ പഴുപ്പത്തൂര്‍ ജി.എല്‍.പി സ്‌കൂള്‍. നെന്മേനി പഞ്ചായത്തിലെ ഈസ്‌റ്റ് ചീരാല്‍ പത്താം വാര്‍ഡില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലുമുക്ക് ജി.എല്‍.പി സ്‌കൂള്‍ മൂലങ്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ ബൂത്തുകളിലെ വോട്ടിങ് മെഷീനാണ് തകരാറിലായത്. പ്രശ്‌നബാധിത പോത്തുകളായ ബത്തേരി നഗരസഭയിലെ ഡിവിഷനിലെ മീനാക്ഷി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലൂര്‍ രാജീവ് ഗാന്ധി റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, മുത്തങ്ങ ഗവണ്‍മെന്റ് ജി.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പോലീസ് സുരക്ഷ ഒരുക്കിയത്. ഉച്ചയോടു കൂടി വോട്ടിങ് ശതമാനം എല്ലാ ബൂത്തുകളിലും ക്രമാതീതമായി ഉയര്‍ന്നു. ബത്തേരി നഗരസഭയില്‍ എല്ലാ ഡിവിഷനുകളിലും കനത്ത പോളിങ് ആണ് നടന്നത്. എവിടെ നിന്നും അനിഷ്‌ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
പുല്‍പ്പള്ളിയില്‍ ഏറ്റവും കൂടുതല്‍
പോളിങ് ചേകാടിയില്‍, 86.59 ശതമാനം
പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് ചേകാടിയിലാണ്. ചേകാടി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ 1234 വോട്ടര്‍മാരില്‍ 1068 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇവിടെ യു.ഡി.എഫിലെ ജോളി നരിതൂക്കില്‍, എല്‍.ഡി.എഫിലെ പ്രേംജി, എന്‍.ഡി.എയിലെ സുബ്രമണ്യന്‍ എന്നിവര്‍ തമ്മിലായിരുന്നു മത്സരം.