-->
കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ദിവസത്തില്‍ മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ കൗതുകം നിറക്കുകയാണ് മൂന്ന് സമജാത സഹോദരിമാര്‍. രഞ്‌ജിഷ, രഞ്‌ജിമ, രഞ്‌ജിത എന്നിവരാണ് ഒരുമിച്ചെത്തി വോട്ട് രേഖപ്പെടുത്തിയത്.
മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ഇരിയണ്ണി ജി.എച്ച്.എസ്.എസിലാണ് ആണ് മൂവരും വോട്ട് ചെയ്‌തത്. സമാനരൂപമുള്ള മൂന്ന് സഹോദരിമാരെ ഒരുമിച്ച് വോട്ടര്‍മാരുടെ നിരയില്‍ കണ്ടത് മറ്റ് വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥര്‍ക്കും ശ്രദ്ധേയമായ അനുഭവമായി. ഇരിയണ്ണി ബേപ്പിലെ ഗംഗാധരന്‍ രോഹിണി ദമ്പതികളുടെ മക്കളാണ്. രഞ്‌ജിഷ മലബാര്‍ കാന്‍സര്‍ സെന്ററില്‍ സോഷ്യല്‍ ഇന്‍വെസ്‌റ്റിഗേറ്റര്‍ ആണ്. രഞ്‌ജിമ കാസര്‍ഗോഡ് ഫസ്‌റ്റ് ലേണ്‍ ലേണിങ് ഡീസബിലിറ്റി തെറാപ്പി സെന്ററില്‍ സോഷ്യല്‍ വര്‍ക്കര്‍ ആണ്. രഞ്‌ജിത വീട്ടമ്മയാണ്.