-->
കാസര്‍ഗോഡ്: ഈ തിരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തിയതിന്റെ സന്തോഷത്തിലാണ് കാസര്‍കോടിന്റെ മുത്തശ്ശന്‍ വോട്ടര്‍ എങ്കപ്പ നായ്‌ക്. ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടാറായ എങ്കപ്പ നായ്‌ക്കിന് 105 ആണ് പ്രായം. അദ്ദേഹം കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്തിയിരുന്നു.
പ്രായാധിക്യം മൂലമുള്ള ശാരീരിക അവശതകള്‍ ഏറെയാണെങ്കിലും വോട്ട് ചെയ്ായനുള്ള ആവേശം ഇന്നും മാറിയിട്ടില്ല. കുടുംബത്തോടൊപ്പം പനത്തടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ചാമുണ്ഡിക്കുന്ന് സ്‌കൂളില്‍ എത്തിയാണ് എങ്കപ്പ നായ്‌ക് വോട്ട് ചെയ്‌തത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീട്ടില്‍ നിന്നാണ് ഇദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.