-->
ആലക്കോട്: പോളിങ് അവസാനിച്ചതിനു ശേഷം തുടര്‍ന്നുള്ള ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനിടയില്‍ പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്‌ഥ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടുവില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 ലെ ബൂത്തായ നടുവില്‍ ഗവ. പോളിടെക്‌നിക്കില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നാം പോളിങ്ങ് ഓഫീസറായ തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശിനി രശ്‌മി ആണ് വൈകിട്ട് 7.30നോടു കൂടി കുഴഞ്ഞു വീണത്. ഇവര്‍ ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് ജീവനക്കാരിയാണ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.