Wednesday, March 11, 2026 Last Updated 6 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 04.44 AM

വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ പലര്‍ക്കും വോട്ട്‌ ചെയ്യാനായില്ല

ആലക്കോട്‌: മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട്‌ ചെയ്‌ത പലര്‍ക്കും നിലവിലെ വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ട്‌ ചെയ്യാന്‍ സാധിച്ചില്ല. കഴിഞ്ഞ ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളിലും ലോകസഭ നിയമസഭ തെരഞ്ഞെടുപ്പുകളിലും വോട്ട്‌ ചെയ്‌ത സമ്മതിദായവര്‍ക്കാണ്‌ നിലവിലെ പട്ടികയില്‍ വോട്ട്‌ ഇല്ലാത്തതിനാല്‍ വോട്ട്‌ ചെയ്യാന്‍ സാധിക്കാതെ വന്നത്‌. പല വോട്ടര്‍മാരും ബൂത്തില്‍ വോട്ട്‌ ചെയ്യാന്‍ എത്തിയപ്പോഴാണ്‌ തങ്ങള്‍ക്ക്‌ വോട്ട്‌ അവകാശം ഇല്ല എന്ന്‌ അറിഞ്ഞത്‌. മലയോര മേഖലയില്‍ വ്യാപകമായി ഇത്തരത്തില്‍ പട്ടികയില്‍ നിന്നും വോട്ട്‌ നിഷേധിക്കപ്പെട്ടത്‌ അന്വേഷണ വിധേയമാക്കേണ്ടതാണെന്ന്‌ രാഷ്ര്‌ടീയ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്‌.

Ads by Google
Advertisement
Friday 12 Dec 2025 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW