Wednesday, March 11, 2026 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 04.44 AM

മലയോരത്ത്‌ തെരഞ്ഞെടുപ്പ്‌ സമാധാനപരം

ആലക്കോട്‌: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ മലയോര പഞ്ചായത്തുകളായ ഉദയഗിരി, ആലക്കോട്‌, നടുവില്‍, ചപ്പാരപ്പടവ്‌ എന്നിവടങ്ങളില്‍ പൊതുവെ സമാധാനപരമാണ്‌. ചപ്പാരപ്പടവ്‌ ഗ്രാമ പഞ്ചായത്തില്‍ പോളിങ്‌ തുടക്കത്തില്‍ പൂണങ്ങോട്‌ എല്‍.പി സ്‌കൂളിലെ വോട്ടിങ്‌ മെഷിന്‍ തകരാറായതൊഴിച്ചാല്‍ മറ്റിടങ്ങളിലൊന്നും യന്ത്രത്തകരാറുകള്‍ ഉണ്ടായില്ല. ഉദയഗിരി പഞ്ചായത്തിലെ 14ാം വാര്‍ഡിന്റെ കാര്‍ത്തികപുരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒരു ബൂത്തില്‍ വ്യാപകമായതോതില്‍ ഓപ്പണ്‍ വോട്ടുകള്‍ ചെയ്ുയന്നതിനെതിരെ ജില്ലാ പഞ്ചായത്ത്‌ നടുവില്‍ ഡിവിഷന്‍ സ്‌ഥാനാര്‍ഥി ജോജി വര്‍ണ്മീസ്‌ വട്ടോളി റിട്ടേണിങ്‌ ഓഫീസര്‍ക്ക്‌ പരാതി നല്‍കി. നടുവില്‍ ഗ്രാമ പഞ്ചായത്തിലെ 18ാം വാര്‍ഡിന്റെ നടുവില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബൂത്തിലുംഓപ്പണ്‍ വോട്ടുകള്‍ കൂടുതലായി അനുവദിക്കുന്നതിനെതിരെ യു.ഡി.എഫ്‌ ഏജന്റുമാര്‍ പരാതി ഉന്നയിച്ചു. മറ്റു ചില ഗ്രാമ പഞ്ചായത്ത്‌ വാര്‍ഡുകളിലും ഓപ്പണ്‍ വോട്ടുകള്‍ കൂടുതലായി ചെയ്യപ്പെടുന്നതായി വിവിധ രാഷ്ര്‌ടീയ കക്ഷി പ്രതിനിധികള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്‌. വോട്ടിങ്‌ യന്ത്രത്തെക്കുറിച്ചുള്ള പരിജ്‌ഞാനമില്ലായ്‌മയും പരിചയക്കുറവും ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരും മുതിര്‍ന്ന പൗരന്‍മാരായ വോട്ടര്‍മാരും ഓപ്പണ്‍ വോട്ട്‌ ചെയ്യുന്നതിനു തയ്യാറാവുകയാണ്‌.

Ads by Google
Advertisement
Friday 12 Dec 2025 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW