Wednesday, March 11, 2026 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 05.21 AM

എന്‍.എസ്‌.എസ്‌ വൊളന്റിയര്‍മാര്‍ക്ക്‌ ജില്ലാതല പരിശീലനം നല്‍കി

uploads/news/2025/12/815367/2.jpg

മുട്ടില്‍: ഡിസംബറില്‍ നടക്കുന്ന സഹവാസ ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ തിരഞ്ഞെടുത്ത എന്‍.എസ്‌.എസ്‌ വൊളന്റിയര്‍മാര്‍ക്ക്‌ ജില്ലാതലത്തില്‍ പരിശീലനം നല്‍കി.ഇനിയുമൊഴുകും മാനവ സേവനത്തിന്‌ ജീവവാഹിനിയായ്‌ എന്നാണ്‌ ഈ വര്‍ഷത്തെ ക്യാമ്പിന്റെ പേര്‌.
ജില്ലയിലെ 59 യൂണിറ്റുകളില്‍ നിന്നുള്ള വൊളന്റിയര്‍മാര്‍ക്ക്‌ ആണ്‌ പരിശീലനം നല്‍കിയത്‌. ക്യാമ്പില്‍ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും, ക്യാമ്പ്‌ സംഘാടനത്തെ സംബന്ധിച്ചും ലീഡര്‍മാര്‍ക്ക്‌ പരിശീലനം നല്‍കി.
ക്യാമ്പിന്റെ ഉദ്‌ഘാടനം മുട്ടില്‍ ഡബ്ല്യു.ഒ വി.എച്ച്‌.എസ്‌.എസ്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്‍വര്‍ ഗൗസ്‌ ഉദ്‌ഘാടനം ചെയ്‌തു. എന്‍.എസ്‌.എസ്‌ ജില്ലാ കണ്‍വീനര്‍ കെ.എസ്‌. ശ്യാല്‍ അധ്യക്ഷത വഹിച്ചു. ക്ലസ്‌റ്റര്‍ കണ്‍വീനര്‍മാരായ എം.കെ. രാജേന്ദ്രന്‍, എ.വി. രജീഷ്‌, വി.പി. സുഭാഷ്‌, കെ.ഡി. സുദര്‍ശനന്‍, കെ. രവീന്ദ്രന്‍, പി.കെ. സാജിദ്‌, പ്രോഗ്രാം ഓഫിസര്‍ സഫ്വാന്‍ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Thursday 11 Dec 2025 05.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW