-->
ഏറ്റുമാനൂര്‍: പോളിങ് ബൂത്തായി പ്രവര്‍ത്തിച്ചിരുന്ന ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 20 ഓളം വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്‌്ക്കും ശാരീരിക അസ്വസ്‌ഥതയും ശ്വാസംമുട്ടലും. സ്‌കൂളിന് അവധി നല്‍കി. വോട്ടെടുപ്പ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച ശേഷം ബെഞ്ചും ഡസ്‌ക്കും ക്ലാസ് മുറികളിലേക്കു തിരികെ കൊണ്ടുവന്നിരുന്നു. ഇതില്‍ ഇരുന്ന ശേഷമാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതെന്നു പറയുന്നു.
ക്ലാസ് എടുക്കുന്നതിനിടയിലാണ് അലര്‍ജി പോലെ ചെറിച്ചിലും ശ്വാസം മുട്ടലുമുണ്ടായത്. തുടര്‍ന്ന് ഇവരെ ഏറ്റുമാനൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞു കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ബബ്ലു റാഫേലിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം സ്‌കൂളില്‍ എത്തി പരിശോധന നടത്തി. നഗരസഭയുടെ ആരോഗ്യ വിഭാഗവും തൊഴിലാളികളും സ്‌കൂളില്‍ എത്തി മുറിയും ഡസ്‌കും ബെഞ്ചും അടക്കം കഴുകി വൃത്തിയാക്കി.