-->
കുറ്റ്യാടി: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മലയോര മേഖലയിലെ ഒട്ടേറെ പോളിങ് ബൂത്തുകള്‍ പോലീസിന്റെ മാവോവാദി ഭീഷണി സാധ്യതാപട്ടികയില്‍. കൂടുതല്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാനാണിത്. ഇവിടങ്ങളില്‍ തോക്കുധാരികള്‍ ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്‌ഥരും പ്രത്യേക പട്രോളിങ്ങുമുണ്ടാകും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും സമാനമായ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു. മുന്‍കാലങ്ങളില്‍ മാവോവാദി സാന്നിധ്യം ഉണ്ടായ മേഖലകള്‍ ഉള്‍പ്പെടെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തൊട്ടില്‍ പാലം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് എല്‍.പി, പൂതംമ്പാറ എല്‍.പി. സ്‌കൂളിലെ രണ്ട് ബൂത്തുകള്‍, മുറ്റത്തെ പ്ലാവ് അങ്കന്‍വാടി, മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് യു.പി സ്‌കൂള്‍, കുറ്റ്യാടി പോലീസ് സ്‌റ്റേഷന്‍ പരിതിയില്‍പെട്ട കുമ്പള ചോല ഗവ. എല്‍.പി സ്‌കൂള്‍ തുടങ്ങിയ ബൂത്തുകളാണ് മാവോവാദി ഭീഷണിയുളള പട്ടികയില്‍ ഉള്‍പ്പെട്ടത്.