Wednesday, March 11, 2026 Last Updated 23 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 05.19 AM

തെരഞ്ഞെടുപ്പ്‌ ഹരിതമാക്കി; ബാലുശേരിയില്‍ മാതൃകാ പോളിങ്‌ ബൂത്ത്‌

uploads/news/2025/12/815344/3.jpg

ബാലുശേരി: തദ്ദേശ തെരഞ്ഞെടുപ്പിനെ പരിസ്‌ഥിതി സൗഹൃദമാക്കുന്നതിനായി ശ്രീ ഗോകുലം ആര്‍ട്‌സ് ആന്‍ഡ്‌ സയന്‍സ്‌ കോളജിലെ എന്‍.എസ്‌.എസ്‌ വോളന്റിയര്‍മാര്‍ മാതൃകാ ഹരിത പോളിങ്‌ ബൂത്ത്‌ ഒരുക്കി ശ്രദ്ധ നേടി.
ബാലുശേരി ബ്ലോക്ക്‌ പഞ്ചായത്തിലെ 7ാം വാര്‍ഡില്‍ സ്‌ഥിതി ചെയ്യുന്ന ഒന്നാം നമ്പര്‍ പോളിങ്‌ സ്‌റ്റേഷനിലാണ്‌ ഹരിത ബൂത്ത്‌ സജ്‌ജമാക്കിയത്‌. ശുചിത്വ മിഷന്റെ സഹകരണത്തോടെയും ജി.ഇ.ഒ. സജീഷ്‌, ഷബ്‌ന എന്നിവര്‍ നല്‍കിയ മാര്‍ഗനിര്‍ദേശത്തോടെയുമാണ്‌ ബൂത്ത്‌ ഒരുക്കിയത്‌.
ഓല, ചേമ്പില പായ, കൈയോടെഴുതിയ പ്ലക്കാര്‍ഡുകള്‍, പരിസ്‌ഥിതി സന്ദേശങ്ങള്‍ എന്നിവ ഉപയോഗിച്ച്‌ അലങ്കരിച്ച ബൂത്ത്‌, വോട്ടിന്റെ പ്രാധാന്യത്തോടൊപ്പം പ്ലാസ്‌റ്റിക്‌ വിമുക്‌തതയുടെ ശക്‌തമായ സന്ദേശവും നല്‍കുന്നു.
ഹരിത ബൂത്ത്‌ ഒരുക്കിയ പ്രവര്‍ത്തനത്തില്‍ നിരവധി എന്‍.എസ്‌.എസ്‌ വളണ്ടിയര്‍മാര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 11 Dec 2025 05.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW