Wednesday, March 11, 2026 Last Updated 24 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 05.19 AM

ഓറഞ്ച്‌ ദി വേള്‍ഡ്‌ കാമ്പയിനുമായി ഹോളിക്രോസ്‌ കോളജ്‌ എന്‍.എസ്‌.എസ്‌ വിദ്യാര്‍ഥികള്‍

uploads/news/2025/12/815343/2.jpg

കോഴിക്കോട്‌: സ്‌ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന വിവിധ തരത്തിലുള്ള അതിക്രമങ്ങളെ ചെറുക്കുകയും സമൂഹത്തില്‍ ബോധവല്‍ക്കരണം സൃഷ്‌ടിക്കുകയും ചെയ്ുയന്നതിനായി ഹോളിക്രോസ്‌ കോളജിലെ എന്‍.എസ്‌.എസ്‌ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓറഞ്ച്‌ ദി വേള്‍ഡ്‌ കാമ്പയിന്‍ സംഘടിപ്പിച്ചു. കോളജിലെ എന്‍.എസ്‌.എസ്‌ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കോഴിക്കോട്‌ പുതിയ സ്‌റ്റാന്റിലും പരിസരത്തും ഡോര്‍ടുഡോര്‍ കാമ്പയിനും നടത്തി. കാമ്പയിനിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഓറഞ്ച്‌ നിറത്തിലുള്ള ബലൂണുകള്‍ ഉയര്‍ത്തി. സ്‌ത്രീസുരക്ഷയും വിദ്യാര്‍ഥി സംരക്ഷണവും മുന്‍നിര്‍ത്തിയ പ്ലക്കാര്‍ഡുകളും സന്ദേശബാനറുകളും പ്രദര്‍ശിപ്പിച്ചു. വഴിയാത്രക്കാരുമായി നേരിട്ടുള്ള സംവാദങ്ങളും ബോധവല്‍ക്കരണ സന്ദേശങ്ങളും കാമ്പയിന്റെ ഭാഗമായി ചെയ്‌തു. ബോധവല്‍ക്കരണ കാമ്പയിന്‍ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. സിസ്‌റ്റര്‍ ഷൈനി ജോര്‍ജ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.
എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസര്‍ ലിജോ ജോസഫ്‌, ജോബി മാത്യു, വിദ്യാര്‍ഥികളായ കാര്‍ത്തിക്‌ മനോജ്‌, അനിരുദ്ധ്‌ പി, സോന ജോണ്‍, ഫാത്തിമ ഹംന എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Thursday 11 Dec 2025 05.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW