Friday, March 20, 2026 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 19 Mar 2026 12.36 PM

നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സണ്ടേസ്കൂൾ സെക്രട്ടറി സാംജി ജോൺ (66) വാൻകൂവറിൽ അന്തരിച്ചു

uploads/news/2026/03/831069/a.jpg

വാൻകൂവർ(കാനഡ): സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗം സാംജി ജോൺ (66) വാൻകൂവറിൽ മാർച്ച് 16 തിങ്കളാഴ്ച പുലർച്ചെ വാൻകൂവറിൽ(കാനഡ) അന്തരിച്ചു.

സാംജി ജോൺ നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സണ്ടേസ്കൂൾ സെക്രട്ടറി (2026-2029 കാലയളവിലേക്ക് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു

മാർത്തോമ്മാ സഭയുടെയും സണ്ടേസ്കൂൾ മിനിസ്ട്രിയുടെയും പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവസാന്നിധ്യമായിരുന്നു.സഭയുടെ വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സേവനങ്ങൾ അവിസ്മരണീയമാണ്:വെസ്റ്റേൺ കാനഡ സെന്റർ സണ്ടേസ്കൂൾ സെക്രട്ടറി (2023-2026),സെന്റ് തോമസ് മാർത്തോമ്മാ സണ്ടേസ്കൂൾ സൂപ്രണ്ട് (വാൻകൂവർ),നിലവിൽ 11, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ പഠിപ്പിച്ചു വരികയായിരുന്നു.

ഭാര്യ: ഷെർലി സാംജി

മക്കൾ: ശിൽപ സാംജി (വാൻകൂവർ), ഷാരോൺ സാംജി (സിഡ്‌നി).

സംസ്കാര ശുശ്രൂഷകളെ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

പി പി ചെറിയാൻ

Ads by Google
Thursday 19 Mar 2026 12.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW