Thursday, March 12, 2026 Last Updated 5 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 02.01 PM

ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് ലോറിയിൽ ഇടിച്ച് 40 പേർക്ക് പരിക്ക്;ആറ് പേരുടെ നില ഗുരുതരം

uploads/news/2026/03/828940/accident img.gif

ആലപ്പുഴ: ദേശീയപാതയിൽ എരമല്ലൂരിന് സമീപം കെഎസ്ആർടിസി ബസ് ലോറിയിൽ ഇടിച്ച് 40 പേർക്ക് പരിക്ക്. . ഇതിൽ ആറ് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പോകുകയായിരുന്ന ടോറസ് ലോറിക്ക് പിന്നിൽ കൊല്ലത്ത് നിന്നു പാലക്കാടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സുപ്പാർ ഫാസ്റ്റ് ബസാണ് ഇടിച്ചത്.

ഗുരുതരമായി പരിക്കേറ്റ ആറ് പേരെ കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് 22 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW