-->
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥയില്‍ ഇളവു വേണ്ടെന്ന നിലപാടില്‍ ഉറച്ച് സിപിഐ. മൂന്നു ടേം പൂര്‍ത്തിയായവരെ ഒഴിവാക്കാന്‍ തീരുമാനിച്ചതോടെ ആറ് സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് ലഭിക്കില്ല. തുടർച്ചയായി മൂന്ന് തവണ വിജയിച്ചവരെ മാറ്റിനിർത്തണമെന്ന സെക്രട്ടേറിയറ്റ് ശുപാർശയ്ക്ക് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകാരം. നാളെ ജില്ലാ കൗൺസിലുകളും പിന്നാലെ മണ്ഡലം കമ്മിറ്റികളും ചേർന്ന സ്ഥാനാർത്ഥി നിർണയം നടത്തും. എട്ടിന് സംസ്ഥാന നേതൃയോഗങ്ങൾ ചേർന്ന് സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകും.
നെടുമങ്ങാട് - ജി.ആര്‍.അനില്‍, ചിറയിന്‍കീഴ് - മനോജ് ബി. ഇടമന, ചാത്തന്നൂര്‍ - ആര്‍. രാജേന്ദ്രന്‍, ആര്‍. സജിലാല്‍, പുനലൂര്‍-സാം കെ. ഡാനിയേല്‍, ചടയമംഗലം - ജെ. ചിഞ്ചുറാണി, കരുനാഗപ്പള്ളി - എം.എസ്.താര, അടൂര്‍-സി.എ. അരുണ്‍കുമാര്‍, ഹരിപ്പാട് - ടി.ടി. ജിസ്മോന്‍, ചേര്‍ത്തല - പി. പ്രസാദ്, വൈക്കം - പി. പ്രദീപ്, സി.കെ. ആശ, പീരുമേട് - കെ. സലീംകുമാര്‍, പറവൂര്‍ - എന്‍.അരുണ്‍, കെ.കെ. അഷ്റഫ്. എന്നിവര്‍ സിപിഐയുടെ സാധ്യത ലിസ്റ്റ്
25 സീറ്റിലാണ് കഴിഞ്ഞതവണ സി.പി.ഐ. മത്സരിച്ചത്. ഇതിൽ 17 പേരാണ് ജയിച്ചത്. ഇതിൽ ആറുപേർ മൂന്നുതവണ എം.എൽ.എ. ആയവരാണ്. ഇവരെ നിർബന്ധമായും മാറ്റാനാണ് തീരുമാനം. രണ്ടുതവണ മത്സരിച്ചവരിൽ വിജയ സാധ്യതയുള്ളവരെ നിലനിർത്തും. മത്സരത്തിനിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന മുതിർന്ന നേതാക്കൾക്കളായ വി.എസ്. സുനിൽകുമാറിനെയും സത്യൻ മൊകേരിയെയും തീരുമാനം ബാധിച്ചേക്കാം.ചിറ്റയം ഗോപകുമാര്‍, ഇ. ചന്ദ്രശേഖരന്‍, ഇ.കെ. വിജയന്‍, ഇ.എസ്. ജയലാല്‍, പി.എസ്. സുപാല്‍, വി. ശശി എന്നിവര്‍ ഇത്തവണ മത്സരരംഗത്ത് ഉണ്ടാകില്ല.