Sunday, March 15, 2026 Last Updated 25 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 04.16 PM

കൊൽക്കത്തയെ വിറപ്പിച്ച് ഭൂചലനം; ആളപായമില്ല

uploads/news/2026/02/827634/00-erthu.gif
photo; representative image

കൊൽക്കത്ത : നഗരത്തിലും സമീപപ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്കു ശേഷം ഭൂചലമുണ്ടായി. മാപിനിയിൽ 5.4 രേഖപ്പെടുത്തിയ ചലനത്തിനു പിന്നാലെ പരിഭ്രാന്തരായ ജനങ്ങൾ കെട്ടിടങ്ങളിൽനിന്ന് പുറത്തേക്കോടി. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി വിവരമില്ല. ബംഗ്ലദേശാണ് ചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് സൂചന.

നഗരത്തിൽ അടുത്തടുത്തു കെട്ടിടങ്ങളുള്ള മേഖലയിലുണ്ടായ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. വലിയ കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്കൂളുകളിൽനിന്ന് വിദ്യാർഥികളെ തുറസ്സായ സ്ഥലങ്ങളിലേക്കു മാറ്റി. ഭൂചലനത്തിൽ വീട്ടുപകരണങ്ങളും ജനാലകളും മറ്റും ഇളകുന്നതിന്റെ വിഡിയോകളും ചിത്രങ്ങളും ആളുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

Ads by Google
Friday 27 Feb 2026 04.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW