Sunday, March 15, 2026 Last Updated 25 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 08.24 PM

പൊതുമുതൽ നശിപ്പിച്ചെന്ന കേസ്; മന്ത്രി കെ രാജന് ജാമ്യം

2013 ഫെബ്രുവരി 11ന് സെക്രട്ടേറിയറ്റിലേക്ക് എഐവൈഎഫ് നടത്തിയ മാർച്ചിൽ സർക്കാരിന് 50,000രൂപ യുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്.
k rajan

മന്ത്രി കെ.രാജന് സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ ജാമ്യം. മന്ത്രി നേരിട്ട് കോടതിയിൽ ഹാജരായാണ് ജാമ്യം നേടിയത്. 2013 ഫെബ്രുവരി 11ന് സെക്രട്ടേറിയറ്റിലേക്ക് എഐവൈഎഫ് നടത്തിയ മാർച്ചിൽ സർക്കാരിന് 50,000രൂപ യുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്.

കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കെ. രാജന് എതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. മന്ത്രിയെ കണ്ടെത്താനായില്ല എന്നായിരുന്നു കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ട്. ഇന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിച്ചപ്പോൾ മന്ത്രി ഹാജരായി ജാമ്യമെടുക്കുകയായിരുന്നു.

Ads by Google
Monday 23 Feb 2026 08.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW