Thursday, March 12, 2026 Last Updated 41 Min 34 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 21 Feb 2026 11.33 PM

സംസ്‌ഥാനത്ത്‌ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

uploads/news/2026/02/826645/SIR2.jpg

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. എസ്‌.ഐ.ആറിനു ശേഷം കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ശനിയാഴ്‌ച പുറത്തുവിട്ട പട്ടികപ്രകാരം
സംസ്‌ഥാനത്തെ 140 നിയമസഭാ മണ്‌ഡലങ്ങളിലായി ആകെ 2,69,53,644 വോട്ടര്‍മാരാണുള്ളത്‌. 9,06,211 പേര്‍ പട്ടികയില്‍നിന്നു പുറത്തായി. എസ്‌.ഐ.ആറിന്റെ ഭാഗമായി ഡിസംബര്‍ 23നു പ്രസിദ്ധീകരിച്ച കരടുപട്ടികയില്‍ 24.08 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു. കരട്‌ പ്രസിദ്ധീകരിച്ചശേഷം ഹിയറിങ്ങിലൂടെ 53,229 പേരെക്കൂടി ഒഴിവാക്കി. എന്നാല്‍ 15,11,292 പേര്‍ കൂടുകയും ചെയ്‌തു. കഴിഞ്ഞ
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെ 2,77,49,159 വോട്ടര്‍മാരാണ്‌ ഉണ്ടായിരുന്നത്‌. അന്തിമ വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന്‌ https://electoralsearch.eci.gov.in എന്ന വെബൈ്‌സറ്റില്‍ വോട്ടര്‍ ഐ.ഡിയോ ബന്ധുവിന്റെ പേരോ ഫോണ്‍നമ്പറോ ജനനത്തീയതിയോ വയസോ ഉപയോഗിച്ച്‌ പരിശോധിക്കാം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW