Thursday, March 19, 2026 Last Updated 6 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 05.35 PM

സിപിഎം പുറത്താക്കിയ കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ചു; ബെള്ളൂർ സ്വദേശിയുടെ ബൈക്ക് കത്തിച്ചു

uploads/news/2026/01/822739/5.gif
photo; representative image

കണ്ണൂർ : സിപിഎം പുറത്താക്കിയ വി. കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ചയാളുടെ ബൈക്ക് കത്തിച്ചു. ബെള്ളൂർ സ്വദേശിയായ പ്രസന്നന്റെ വീട്ടിൽ സൂക്ഷിച്ച ബൈക്കാണ് അഗ്നിക്കിരയാക്കിയത്. വീടിന്റെ മുറ്റത്തുനിന്നും കുറച്ചു ദൂരത്തേക്ക് മാറ്റി നിർത്തിയാണ് അക്രമികൾ ബൈക്ക് കത്തിച്ചത്.

പാർട്ടിയിൽനിന്നു പുറത്താക്കിയതിനു പിന്നാലെ വി. കുഞ്ഞിക്കൃഷ്ണന് ഇന്നലെ പയ്യന്നൂരിൽ സ്വീകരണം നൽകിയിരുന്നു. പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ചത് പ്രസന്നനായിരുന്നു. ഇന്ന് പുലർച്ചെയാണ് ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയത്.

Ads by Google
Tuesday 27 Jan 2026 05.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW