Monday, March 16, 2026 Last Updated 24 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 09.02 AM

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തല്‍: വി കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനൊരുങ്ങി പാര്‍ട്ടി

martyr, fund, embezzlement, v-kunhikrishnan

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉള്‍പ്പടെ ക്രമക്കേടുകള്‍ വെളിപ്പെടുത്തിയ സി പി ഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി ഇന്നുണ്ടായേക്കും. ഇന്ന് ചേരുന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം നടപടി തീരുമാനിക്കും. കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് സാധ്യത.

മേല്‍ കമ്മിറ്റിയുടെ അനുമതിയോടെ ആകും നടപടി പ്രഖ്യാപിക്കുക. രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം അടക്കം പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തില്‍ ക്രമക്കേട് നടന്നിട്ടില്ല എന്ന് വരുത്തിതീര്‍ക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. അന്വേഷണ കമ്മിഷന്‍ തള്ളിയ ആരോപണം വീണ്ടും ഉന്നയിച്ചതിന് പിന്നില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ എന്ന് സ്ഥാപിക്കാനാണ് പാര്‍ട്ടി ശ്രമം. അതിനിടെ പയ്യന്നൂര്‍ എംഎല്‍എ ടി എ മധുസൂധനന്റെ രാജി ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തില്‍ സംഘര്‍ഷം ഉണ്ടായി.

അതേസമയം, പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ തള്ളുകയാണ് സിപിഎം നേതൃത്വം. പാര്‍ട്ടിയെ തകര്‍ക്കാനാണ് നീക്കമെന്നും താന്‍ ഒഴികെ മറ്റെല്ലാവരും കള്ളന്മാര്‍ എന്ന് സ്ഥാപിക്കാനാണ് കുഞ്ഞികൃഷ്ണന്റെ ശ്രമമെന്നുമാണ് എം വി ജയരാജന്‍ പ്രതികരിച്ചത്. തന്റെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ നേതൃത്വം തയ്യാറാകണമെന്ന് കുഞ്ഞികൃഷ്ണന്‍ ആവര്‍ത്തിച്ചു.

Ads by Google
Ads by Google
TRENDING NOW