-->
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 20 കോടി XC 138455 എന്ന നമ്പറിനാണ് ലഭിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്ററിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനമായ ഒരു കോടി 20 പേർക്കാണ്. രണ്ടാം സമ്മാനം ലഭിച്ച നമ്പറുകൾ- XD 241658, XD 286844, XB 182497, XK 489087, XC 362518, XK 464575, XA 226117, XB 413318, XL 230208, XC 103751, XJ 407914, XC 239163, XJ 361121, XC312872, XC203258, XJ474940, XB 359237, XA528505, XH865158, XE130140. ആകെ 55 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 54 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയി.
മൂന്നാം സമ്മാനമായ പത്ത് ലക്ഷം വീതം 20 പേര്‍ക്കാണ് ലഭിക്കുക. നാലാം സമ്മാനമായി 20 വിജയികള്‍ക്ക് മൂന്ന് ലക്ഷം വീതവും അഞ്ചാം സമ്മാനം 20 വിജയികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ലഭിക്കും. കൂടാതെ ഒരു ലക്ഷം വീതമുള്ള ഒന്‍പത് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നുണ്ട്. ആകെ 93.22 കോടി രൂപയാണ് സമ്മാനത്തുകയായി നല്‍കുന്നത്. 400 രൂപയാണ് ടിക്കറ്റ് വില.
ഒന്നാം സമ്മാനം 20 കോടി രൂപയാണെങ്കിലും ഭാഗ്യശാലിയുടെ കൈകളിലേക്ക് സ്വാഭാവികമായും അത്രയും രൂപ എത്തില്ല. ഏത് ലോട്ടറിയും പോലെ ക്രിസ്തുമസ് ബംമ്പറിനും നികുതിയുണ്ട്. അതുകൊണ്ട് തന്നെ ഏകദേശം 10.3 കോടി രൂപയാകും ജേതാവിന് വിനിയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ലഭിക്കുക. 10 ശതമാനമാണ് ലോട്ടറിയുടെ ഏജന്റ് കമ്മീഷന്‍. അതായത് 20 കോടിയുടെ 10 ശതമാനമായ രണ്ടു കോടി രൂപ ഏജന്റ് കമ്മീഷനായി ഈടാക്കും.