-->
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് നടന്ന അഴിച്ചുപണിയില്‍ കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ച ഹരിശങ്കറെ വീണ്ടും മാറ്റി. എസ് ഹരിശങ്കര്‍ ഐപിഎസിനെ സായുധ പൊലീസ് ബറ്റാലിയന്‍ ഡിഐജി യായി നിയമിച്ചു. കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും. പതിനാറോളം ഐപിഎസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
അരുള്‍ ബി കൃഷ്ണ എറണാകുളം റേഞ്ച് ഡിഐജി, ജയ്‌ദേവ് ജി കോഴിക്കോട് കമ്മീഷണര്‍, സുദര്‍ശന്‍ കെഎസ് എറണാകുളം റൂറല്‍ പൊലീസ് മേധാവി ,ഹേമലത കൊല്ലം കമ്മീഷണര്‍, ഫറാഷ് ടി കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി, അരുണ്‍ കെ പവിത്രന്‍ വയനാട് ജില്ലാ പൊലീസ് മേധാവി, ജുവ്വനപുടി മഹേഷ് തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിയായും ചുമതലയേല്‍ക്കും. ഹേമലതയാണ് കൊല്ലം കമ്മീഷണര്‍.
ഹരിശങ്കറിനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചിരുന്നുവെങ്കിലും ചുമതലയേറ്റെടുക്കാതെ 15 ദിവസ അവധിയില്‍ പ്രവേശിച്ചിരുന്നു. തൃശൂര്‍ റേഞ്ച് ഡിഐജി യായി നാരായണന്‍ ടി വരും. അരുള്‍ ബി കൃഷ്ണ എറണാകുളം റേഞ്ച് ഡിഐജിയും ജയ്‌ദേവ് ജി കോഴിക്കോട് കമ്മീഷണറുമാകും. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസിന്റെ മകന്‍ ഹരിശങ്കര്‍ ഐപിഎസ്.