Thursday, March 19, 2026 Last Updated 6 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.49 AM

സ‍ർജിക്കൽ മാസ്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പഠനം

ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പനി പോലുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സാധാരണ മാസ്കുകൾ പര്യാപ്തമല്ല.
surgical mask

കൊവിഡിന് ശേഷം ജീവിതത്തിന്റെ ഭാഗമായി പലരും ഉപയോഗിച്ചു പൊരുന്ന ഒന്നാണ് മാസ്കുകൾ. വന്‍ തോതില്‍ ഉപയോഗിച്ചു വരുന്ന സർജിക്കൽ മാസ്കുകൾ ഒരു തവണ ഉപയോഗിക്കാൻ വേണ്ടി മാത്രമുള്ളതാണ് എന്ന വസ്തുത ലോകാരോഗ്യ സംഘടന നേരെത്ത തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും ഇതെടുത്ത് കവചം പോലെ അണിയുന്നുണ്ടെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.

ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പനി പോലുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സാധാരണ മാസ്കുകൾ പര്യാപ്തമല്ല. മിക്ക രാജ്യങ്ങളിലും പനി പോലുള്ള രോഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഇപ്പോൾ വീണ്ടും പരിശോധിക്കപ്പെടുകയാണ്. രോഗികളുമായി അടുത്തിടപഴകുമ്പോൾ ഡോക്ടർമാരും നഴ്‌സുമാരും സാധാരണയായി ധരിക്കുന്ന സർജിക്കൽ മാസ്കുകൾ മതിയായ സംരക്ഷണം നൽകുന്നില്ലെന്നും അവയ്ക്ക് പകരം റെസ്പിറേറ്ററുകൾ, അതായത് ഫിൽറ്ററുള്ള മാസ്കുകൾ ഉപയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു

വായുവിലൂടെ പകരുന്ന വൈറസുകളിൽ നിന്ന് സംരക്ഷണം നൽകാൻ സർജിക്കൽ മാസ്കുകൾ ഫലപ്രദമല്ല. മാത്രമല്ല, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ മാസ്ക് ഉപയോഗിക്കാത്തത് ഒട്ടും സുരക്ഷിതമല്ലെന്നും ചൂണ്ടിക്കാട്ടുന്നു.

Ads by Google
Tuesday 13 Jan 2026 11.49 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW