Monday, March 16, 2026 Last Updated 24 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 09.15 AM

ഡയാലിസിസ് ചെയ്ത രോഗികള്‍ മരിച്ചു: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസ്

dialysis, case, haripad, taluk, hospital

ആലപ്പുഴ: ഡയാലിസിസ് ചെയ്ത രോഗികള്‍ മരിച്ച സംഭവത്തില്‍ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. ചികിത്സാപ്പിഴവിനാണ് ഹരിപ്പാട് പോലീസ് കേസെടുത്തിട്ടുള്ളത്. ബിഎന്‍എസ് 125, 106(1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യുണിറ്റ് ജീവനക്കാര്‍ എന്നിവര്‍ കേസില്‍ പ്രതികളാകും. മരിച്ച രാമചന്ദ്രന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ നിന്ന് ഡയാലിസിസ് ചെയ്ത കായംകുളം സ്വദേശി മജീദ്, ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍ എന്നിവരാണ് മരിച്ചത്. ഡയാലിസിസ് സെന്ററിലെ അണുബാധയാണ് മരണകാരണമെന്നും, ആശുപത്രിയില്‍ നിന്ന് ഒരു പരിഗണനയും ലഭിച്ചില്ലെന്നും രാമചന്ദ്രന്റെ കുടുംബം ആരോപിച്ചിരുന്നു.

Ads by Google
Ads by Google
TRENDING NOW