Monday, March 16, 2026 Last Updated 21 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 08.57 AM

തൊണ്ടിമുതല്‍ തിരിമറിക്കേസ്: ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍

bar, council, action, antony-raju

തിരുവനന്തപുരം: തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രി ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍. വിഷയം ബാര്‍ കൗണ്‍സില്‍ അച്ചടക്ക സമിതി പരിശോധിക്കും. മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുക. ആന്റണി രാജുവിന് നോട്ടീസ് നല്‍കും. വിശദമായ വാദം കേട്ട ശേഷം നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ആന്റണി രാജുവിന്റെ നടപടി നാണക്കേടെന്ന് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി.

അതേസമയം അയോഗ്യത വിജ്ഞാപനം നിയമ സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കും മുന്‍പ് രാജിവയ്ക്കാനാണ് ആന്റണി രാജുവിന്റെ നീക്കം. സ്പീക്കറെ നേരില്‍കണ്ട് രാജിക്കത്ത് കൈമാറുകയോ ഇമെയില്‍ ആയി അയച്ചു നല്‍കുകയോ ചെയ്‌തേക്കും. വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് നീക്കം.

ആന്റണി രാജു മേല്‍ക്കോടതിയില്‍ പോയി അയോഗ്യത നീക്കിയാലും ആന്റണി രാജുവിനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നാണ് സിപിഐ വിലയിരുത്തല്‍. സീറ്റ് സി.പിഐ.എം ഏറ്റെടുക്കുകയോ കേരള കോണ്‍ഗ്രസിന് നല്‍കുകയോ ചെയ്‌തേക്കും. നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്കാകും രാഷ്ട്രീയമായ തുടര്‍നീക്കം ആലോചിക്കുക. എന്നാല്‍ തനിക്ക് അവസരമില്ലെങ്കിലും സീറ്റ് പാര്‍ട്ടിക്ക് വേണമെന്നാണ് ആന്റണി രാജുവിന്റെ നിലപാട്.

Ads by Google
Ads by Google
TRENDING NOW