Monday, March 16, 2026 Last Updated 20 Min 21 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 04 Jan 2026 11.39 PM

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം മാര്‍ച്ചില്‍; സംസ്ഥാനത്തിന്റെ മുഴുവന്‍ നികുതി വരുമാനവും ശമ്പളത്തിനും പെന്‍ഷനും വേണ്ടി ചെലവഴിക്കേണ്ടി വന്നേക്കാം

uploads/news/2026/01/819097/k4.jpg

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്പളപരിഷ്‌കരണം ബജറ്റിനു മുമ്പ്‌ ഉണ്ടാകും. മാര്‍ച്ച്‌ മുതല്‍ പരിഷ്‌കരിച്ച ശമ്പളം നല്‍കാന്‍ കഴിയുന്ന വിധത്തിലാണു നടപടിക്രമങ്ങള്‍ ധനവകുപ്പില്‍ പുരോഗമിക്കുന്നത്‌.
2024 ജൂലൈ ഒന്നു മുതല്‍ പരിഷ്‌കരണത്തിന്‌ മുന്‍കാല പ്രാബല്യമുണ്ടാകും. ശമ്പള പരിഷ്‌കരണ കമ്മിഷനു പകരം, സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്‌ഥരുടെ സമിതി ഇതിനായി ഫോര്‍മുല തയാറാക്കിയിട്ടുണ്ട്‌. ഇതു സംബന്ധിച്ച്‌ രാഷ്‌ട്രീയ തീരുമാനം എടുത്താലുടന്‍ പ്രഖ്യാപനം നടത്തും. സി.പി.എമ്മുമായി ബന്ധപ്പെട്ട സര്‍വീസ്‌ സംഘടനകള്‍ 12, 13 തീയതികളില്‍ സെക്രട്ടേറിയറ്റിന്‌ മുന്നില്‍ രാപകല്‍ സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിനുമുമ്പേ പ്രഖ്യാപനം ഉണ്ടായേക്കാം.മുന്‍ ശമ്പളപരിഷ്‌കരണ സമയത്ത്‌, നിലവിലുള്ള അടിസ്‌ഥാന ശമ്പളത്തെ 1.37 മടങ്ങ്‌ ഗുണിച്ചാണ്‌ പുതിയ അടിസ്‌ഥാന ശമ്പളം നിശ്‌ചയിച്ചത്‌. അന്ന്‌, 27 ശതമാനം ക്ഷാമബത്തയും 10 ശതമാനം ഫിറ്റ്‌മെന്റ്‌ ആനുകൂല്യവും ഒരുമിച്ച്‌ 37 ശതമാനം വര്‍ധനയുണ്ടായി. ഇത്തവണ, 38 ശതമാനമായിരിക്കും വര്‍ധന എന്നാണു സൂചന. നിലവിലുള്ള അടിസ്‌ഥാന ശബളത്തിന്റെ 1.38 ഇരട്ടിയായിരിക്കും പുതിയ അടിസ്‌ഥാന ശമ്പളം. നിലവിലുള്ള അടിസ്‌ഥാന ശമ്പളത്തെ 1.38 കൊണ്ട്‌ ഗുണിച്ചാല്‍ പുതുക്കിയ അടിസ്‌ഥാന ശമ്പളം ലഭിക്കും. ഈ ഫോര്‍മുലയ്‌ക്ക്‌ തത്വത്തില്‍ അംഗീകാരം ലഭിച്ചു. അതനുസരിച്ച്‌, ഏറ്റവും കുറഞ്ഞ അടിസ്‌ഥാന ശമ്പളം 31,740 രൂപ ആയിരിക്കും.
പുതിയ പെന്‍ഷന്‍ പദ്ധതിയുടെ ചട്ടക്കൂടും വിജ്‌ഞാപനവും ഉടന്‍ പുറപ്പെടുവിക്കും. ഒരു നിശ്‌ചിത പെന്‍ഷന്‍ ഉറപ്പാക്കുന്ന ഈ പദ്ധതി പ്രകാരം, സര്‍ക്കാരിന്റെ സംഭാവന വര്‍ധിക്കും. സംസ്‌ഥാന സര്‍ക്കാരിന്റെ നികുതി വരുമാനം 93,000 കോടി രൂപയാണ്‌. നിലവില്‍, 70,000 കോടി രൂപ ശബളത്തിനും പെന്‍ഷനുമായി ചെലവഴിക്കുന്നു. ശമ്പളപരിഷ്‌കരണം നടപ്പാക്കുന്നതോടെ, മുഴുവന്‍ നികുതി വരുമാനവും ശമ്പളത്തിനും പെന്‍ഷനും വേണ്ടി ചെലവഴിക്കേണ്ടി വന്നേക്കാം.ക്ഷാമബത്ത കുടിശിക അടയ്‌ക്കുന്നതിലും സര്‍ക്കാരില്‍നിന്ന്‌ അനുകൂലമായ നിലപാട്‌ വന്നേക്കും. കുടിശിക എത്ര കാലയളവിലേതാണ്‌ വിതരണം ചെയ്യുക എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഈ തുക പ്ര?വിഡന്റ്‌ ഫണ്ടുമായി ലയിപ്പിക്കാനുള്ള
സാധ്യതയുണ്ട്‌. കഴിഞ്ഞ ബജറ്റില്‍, കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതിക്ക്‌ പകരം ഒരു 'അഷ്വേര്‍ഡ്‌ പെന്‍ഷന്‍ പദ്ധതി' നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു.പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്‌. ക്ഷേമ പെന്‍ഷനുകളില്‍ വര്‍ധന ഉണ്ടാകും. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനത്തിന്‌ അനുസൃതമായി പെന്‍ഷന്‍ തുക 2,500 രൂപ ആയേക്കും. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്നതിനാല്‍ കുടിശികയടക്കം കൊടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ്‌ ക്ഷേമ പെന്‍ഷന്‍ 1600 ല്‍നിന്നു രണ്ടായിരമാക്കി ഉയര്‍ത്തിയിരുന്നു.

Ads by Google
Ads by Google
TRENDING NOW